കായംകുളം: ടിപ്പർ ലോറിയിടിച്ച് ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചസംഭവത്തിൽ ടിപ്പർഡ്രൈവർ അറസ്റ്റിൽ. കോട്ടയം മണിമല കാക്കനാട്ട് റെന്നി (40) ആണ് കായംകുളം പോലീസിന്റെ പിടിയിലായത്. കഴിഞ്ഞദിവസം കെപി റോഡിൽ കായംകുളം കുറ്റിത്തെരുവ് ജംഗ്ഷന് സമീപമായിരുന്നു അപകടം നടന്നത്.
ഓച്ചിറയിൽ നിന്ന് കോട്ടയത്തേക്കുപോകുംവഴിയായിരുന്നു അപകടമെന്ന് ഡ്രൈവർ സമ്മതിച്ചു.തിക്കെതിരേ മനപൂർവമല്ലാത്ത നരഹത്യക്കാണ് കേസ്. റെന്നിയെ ഇന്നു കൊടതിയിൽ ഹാജരാക്കും. ബൈക്ക് യാത്രികരായ ആലപ്പുഴ അവലൂക്കുന്ന് കാളാത്ത് വാർഡിൽ വള്ളിക്കാട് പറന്പിൽ രാജമ്മ (55), മകൻ രാജീവ്(അനിൽ-34), രാജീവിന്റെ മകൻ മിഥുൻ(അച്ചു-ആറ് )എന്നിവരാണു മരിച്ചത്.
അമിതവേഗത്തിലെത്തിയ ടിപ്പർ മുന്നിൽ സൈഡ് ചേർന്ന് പോയ ബൈക്കിടിച്ച് തെറിപ്പിക്കുകയായിരുന്നു.