സുന്ദരികളുടെ ഡാന്‍സ് കാണാന്‍ ഏവര്‍ക്കും ഇഷ്ടമാണ്. അങ്ങനെയെങ്കില്‍ പൊതുവേ സുന്ദരികള്‍ എന്നു വിശേഷിപ്പിക്കാറുള്ള എയര്‍ഹോസ്റ്റസുമാര്‍ ഡാന്‍സ് ചെയ്താലോ…സദാ പുഞ്ചിരിക്കുന്ന മുഖമായി യാത്രക്കാരുടെ മുമ്പില്‍ നില്ക്കുന്ന എയര്‍ ഹോസ്റ്റസുമാര്‍ ഇക്കുറി ഡാന്‍സ് കളിച്ചാണ് യാത്രക്കാരെ അമ്പരപ്പിച്ചത്. സ്പൈസ്ജെറ്റിലെ എയര്‍ഹോസ്റ്റസുമാരാണ് ഹോളിയുടെ ഭാഗമായി ഫ്ളാഷ് മോബ് നടത്തി ഏവരെയും ആഹ്ലാദിപ്പിച്ചത്.
ഡല്‍ഹി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ യാത്രക്കാരെല്ലാം കയറിക്കഴിഞ്ഞപ്പോഴായിരുന്നു എയര്‍ഹോസ്റ്റസുമാരുടെ ഫ്ളാഷ് മോബ്. ഓറഞ്ച് യൂണിഫോമണിഞ്ഞ യുവതികളും കറുത്ത സ്യൂട്ടണിഞ്ഞ യുവാക്കളും നൃത്തച്ചുവടുകളുമായെത്തിയപ്പോള്‍ യാത്രക്കാരും ആവേശത്തിലായി. സീറ്റിലിരുന്ന പലരും കൈയ്യടിച്ച് ഇവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. പലര്‍ക്കും എയര്‍ഹോസ്റ്റസുമാര്‍ക്കൊപ്പം നൃത്തം ചെയ്യണമെന്നുണ്ടായിരുന്നെങ്കിലും സ്ഥലപരിമിതി പ്രശ്നമായി.
രണ്ടര മിനിറ്റോളം നീണ്ടുനിന്ന നൃത്തം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഇതാദ്യമല്ല സ്പൈസ് ജെറ്റ് യാത്രക്കാരെ അമ്പരപ്പിച്ച് ഹോളി ആഘോഷിക്കുന്നത്. 2014ല്‍ വിമാനം പറന്നു കൊണ്ടിരിക്കേ 35,000 അടി മുകളില്‍ എയര്‍ഹോസ്റ്റസുമാര്‍ നൃത്തം ചവിട്ടിയിരുന്നു. എന്നാല്‍ ഈ നൃത്തം വിമാനക്കമ്പനിയെ ആപ്പിലാക്കുകയും ചെയ്തു. ഇതു സംബന്ധിച്ച് യാത്രക്കാര്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്ന് സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ വിശദീകരണം തേടുകയും ചെയ്തിരുന്നു.
അന്നത്തെ സംഭവത്തോടെ വിമാനം ടാര്‍മാര്‍ക്കില്‍ കിടക്കുമ്പോള്‍ ആഘോഷം മതിയെന്ന നിലപാടില്‍ കമ്പനിയെത്തുകയായിരുന്നു. ഇന്ത്യയില്‍ ജാതിമത ഭേദമന്യേ എല്ലാവരും ആഘോഷിക്കുന്ന ഉത്സവമാണ് ഹോളി. വിമാനത്തില്‍ കയറിയ വിദേശികളടക്കമുള്ള യാത്രക്കാര്‍ എയര്‍ഹോസ്റ്റസുമാരുടെ ഫ്ളാഷ് മോബ് ആസ്വദിച്ചു. എന്തായാലും സംഭവം വളരെപ്പെട്ടെന്ന് വൈറലാവുകയും ചെയ്തു.