മുഖത്തെ രോമ വളർച്ചയെക്കുറിച്ച് പെണ്കുട്ടികൾക്ക് ചിന്തിക്കാൻ പോലുമാകില്ല. എങ്കിലിതാ കഴിഞ്ഞ പതിനാലു വർഷമായി മുഖത്തെ രോമ വളർച്ച കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരു യുവതി ഇപ്പോൾ തന്റെ അവസ്ഥയെ ഏറെ സ്നേഹിക്കുന്ന സംഭവം സോഷ്യൽമീഡിയായിൽ ഏറെ ചർച്ചയ്ക്കു വഴിവെക്കുന്നു.
നോവ ഗാലക്സിയ എന്നാണ് ഇവരുടെ പേര്. പോളിസിസ്റ്റിക് ഓവേറിയൻ സിൻഡ്രം എന്ന രോഗമാണ് ഇവരിൽ അമിതമായി രോമം വളരുന്നതിന്റെ കാരണമായത്. സ്കൂളിൽ പഠിക്കുന്ന കാലം മുതൽ ഇവർ കഷ്ടപ്പാട് അനുഭവിക്കാൻ തുടങ്ങിയത്.
എല്ലാ ദിവസവും രാവിലെ എഴുന്നേറ്റ് ഷേവ് ചെയ്താണ് ഇവർ തന്റെ ദിവസം ആരംഭിക്കുന്നത്. ക്രമം തെറ്റിയ ആർത്തവം, മുഖത്തെ അമിതമായ രോമ വളർച്ച, അമിത വണ്ണം എന്നിവയെല്ലാം ഈ രോഗം നിമിത്തം ഇവർ അനുഭവിച്ചുവന്നിരുന്നു. രോമ വളർച്ചയിൽ നിന്നും രക്ഷനേടാൻ പല മാർഗങ്ങളും ഇവർ ശ്രമിച്ചു നോക്കിയിരുന്നുവെങ്കിലും യാതൊരു പ്രയോജനവുമുണ്ടായില്ല.
ഷേവ് ചെയ്ത് മടുത്ത ഇവർ പിന്നീട് അർബുദ രോഗ ബോധവത്ക്കരണത്തിന്റെ ഭാഗമായി 2017ൽ നടന്ന നോ ഷേവ് നവംബറിനെ കുറിച്ച് അറിഞ്ഞു. ഇതിൽ നിന്നും പ്രചോദനമുൾക്കൊണ്ട നോവ പിന്നീട് എല്ലാ ദിവസവുമുള്ള ഷേവ് ചെയ്യൽ നിർത്തുകയായിരുന്നു.
ഇതിനെ തുടർന്ന് ഇവരുടെ മുഖത്തെ താടിയും മീശയും തഴച്ചു വളരാൻ തുടങ്ങി. തുടർന്ന് നോവ തന്റെ ചിത്രങ്ങൾ എടുത്ത് സോഷ്യൽമീഡിയയിൽ പങ്കുവെയ്ക്കുകയും ചെയ്തു. ഇത്തരത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് മാനസികമായി ധൈര്യം നൽകുവാനാണ് താൻ ഇങ്ങനെ ചെയ്തതെന്ന് നോവ പറയുന്നു.
എന്നാൽ നോവയുടെ ഈ പ്രവൃത്തിയെ വിമർശിക്കുകയാണ് ചിലർ ചെയ്തത്. സമൂഹത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റാനുള്ള നോവയുടെ ശ്രമമാണ് ഇതെന്ന് പറഞ്ഞവരോട് എന്നെ പോലെ ഇതേ രോഗാവസ്ഥ അനുഭവിക്കുന്നവരുടെ ശ്രദ്ധ ക്ഷണിക്കുവാൻ ആണ് ഇത് ചെയ്തത്.
എനിക്ക് എന്റെ ശരീരത്തെക്കുറിച്ച് അഭിമാനം മാത്രമേയുള്ളു. എന്റെ വ്യക്തി ജീവിതത്തിന്റെ വളർച്ചുക്കു വേണ്ടിക്കൂടിയാണ് ഞാൻ ഇങ്ങനെ ചെയ്യുന്നത്. പൊതു വേദികളിൽ ഞാൻ ഇതിനെ കുറിച്ച് സംസാരിക്കാറുണ്ട്. ഇത്തരം രോഗങ്ങൾ കാരണം ശരീരത്തെ വെറുക്കുന്നവർക്കു വേണ്ടിയാണ് ഞാൻ ഇപ്പോൾ സംസാരിക്കുന്നതെന്നും ഇവർ പറഞ്ഞു.
ഇപ്പോൾ താടിക്കും മീശക്കും മികച്ച നിറം നൽകി ഇന്റർനെറ്റ് ലോകത്ത് സംസാരവിഷയമാകുകയാണ് നോവ.