ഒരു സിനിമയില്‍ നായകനേക്കാള്‍ ഹിറ്റായ കഥാപാത്രം ഉണ്ടെങ്കില്‍ മുന്നില്‍ നില്‍ക്കുന്നവരാണ് ധര്‍മേന്ദ്രയും മണവാളനും. പുലിവാല് കല്യാണം എന്ന ചിത്രത്തില്‍ കൊച്ചിന് ഹനീഫയും സലീം കുമാറും അനശ്വരമാക്കിയ കഥാപാത്രങ്ങള്‍ ഇപ്പോള്‍ എന്തു ചെയ്യുകയാകും. ഒരു സിനിമ ഫേസ്ബുക്ക് ഗ്രൂപ്പില്‍ കിരണ്‍ ആസിഫ് ഇരുവരുടെയും 14 വര്‍ഷത്തിന് ഇപ്പുറമുള്ള ജീവിതം അനാവരണം ചെയ്യുന്നു. വായിക്കാം.
ഞാന്‍ ധര്‍മേന്ദ്ര… മുംബൈയിലെ ടാക്സി ഡ്രൈവര്‍ ധര്‍മേന്ദ്ര….. മനസിലൊരായിരം കാര്യങ്ങള്‍ ഇപ്പോള്‍ കടന്നു പോകുന്നു…… ഹരിയുടെയും ഗംഗയുടെയും വിവാഹ ശേഷം മുംബൈയിലേക്ക് മടങ്ങി…. ഇപ്പൊ ഓര്‍ക്കുമ്പോള്‍ ഒരു കുളിര്‍മഴ പോലെ ഉണ്ട് ആ ദിവസങ്ങള്‍….. നഷ്ടപെട്ടു എന്ന് കരുതിയ നാടും പിന്നെ കുറെ നല്ല ആള്‍ക്കാരെയും പരിചയപെട്ട കുറച്ചു ദിവസങ്ങള്‍….. അതൊക്കെ കഴിഞ്ഞിട്ട് ഇപ്പോള്‍ 14 വര്‍ഷങ്ങള്‍ ആയിരിക്കുന്നു…
ജീവിതം ഒരുപാട് മാറി… ഇന്നു ഞാന്‍ വിവാഹിതനാണ്.. വൈകിയുള്ള വിവാഹം ആണെങ്കിലും ഭാര്യയും ഇരട്ടക്കുട്ടികളുടെ അച്ഛനായും ധാരാവിയിലെ ഈ ഒറ്റമുറി വീട്ടില്‍ ഉള്ളത്കൊണ്ട് ഓണം എന്ന പോലെ സന്തോഷത്തോടെ ജീവിച്ചു പോവുന്നു… ഈ ദിവസത്തില്‍ പഴയതൊക്കെ ഓര്‍ക്കാന്‍ ഒരു സംഭവം ഉണ്ടായി…. പതിവുപോലെ ഓട്ടം കാത്തു ഇടഠ ക്ക് മുന്പില് നില്ക്കുമ്പോള് ഒരു ദമ്പതികള്‍ വന്ന് ടാക്സി വിളിച്ചു…
യാദൃശ്ചികം എന്ന് പറയാതെ വയ്യ… ഹരിയും ഗംഗയും ആയിരുന്നു അത്…. എന്നെ കണ്ടതും ഒരു ഞെട്ടലോടെ അവന് എന്നെ കെട്ടിപിടിച്ചു…. അവനു ഇപ്പോഴും എന്നെ ഓര്‍മയുണ്ട്…. അവന് ഇപ്പൊ ആളാകെ മാറി… സേഥ്ജിയുടെ ബിസിനസ് ഒക്കെ നോക്കിനടത്തുന്നത് ഇവര്‍ 2പേരും കൂടെയാണ്….. നല്ല രീതിയില്‍ ജീവിക്കുന്നു… മക്കള്‍ ഊട്ടിയിലെ ബോര്‍ഡിംഗ് സ്കൂളില്‍.. നാട്ടിലെ പടക്കം ബിസിനസ് ഒക്കെ ഉഷാറായി മുന്നോട്ടു പോവുന്നുണ്ട് … ഏട്ടനും തീപൊരി ഏട്ടനും കൂടെ നല്ല രീതിയില്‍ നടത്തുന്നുണ്ട്…
കേട്ടപ്പോ ഒരു സന്തോഷം…. അവരുടെ കഷ്ടപ്പാടുകള്‍ ഞാനും കണ്ടിട്ടുള്ളതല്ലേ…. ടാക്സി നിര്‍ത്തി അവരെ ങമൃൃശീ േഹോട്ടലില് ഇറക്കി വിടുമ്പോള്‍ അവന് എനിക്ക് 2000 ത്തിന്റെ നോട്ടുകള്‍ എനിക്ക് നേരെ നീട്ടി… പക്ഷെ അത് വാങ്ങുവാന്‍ എനിക്ക് തോന്നിയില്ല .. അവന് എന്നെ തിരിച്ചറിഞ്ഞല്ലോ… അത് മതി… എപ്പോ എന്ത് ആവശ്യം വന്നാലും വിളിക്കണേ ചേട്ടാ എന്ന് പറഞ്ഞു അവര്‍ യാത്രയായപ്പോള്‍ ഒരു സന്തോഷം… നാട്ടില്‍ ഇപ്പോഴും ആരെല്ലാമോ ഉണ്ട് എന്ന് ഒരു തോന്നല്‍…..
ഈ ഒരു നിമിഷത്തില്‍ ഒരു നൊമ്പരത്തോടെ അല്ലാതെ മണവാളനെ എനിക്ക് ഓര്‍ക്കാനാവില്ല…. പൈസ തരാതെ എന്നെ കുറെ ചുറ്റിച്ചെങ്കിലും അവന് ഒരു പാവം ആയിരുന്നു… നാട്ടില്‍ നിന്ന് മുംബൈയിലേക്ക് ഉള്ള മടക്കയാത്രയില്‍ കല്യാണം കഴിഞ്ഞ സന്തോഷത്തില്‍ മണവാളനും ഭാര്യയും ഉണ്ടായിരുന്നു….. ഭാര്യയുമായി മുംബൈയില്‍ സെറ്റില്‍ ആവാന്‍ ആയിരുന്നു അവന്റെ മനസ്സില്‍…. ഹരികൊടുത്ത പൈസകൊണ്ട് ഒരു ഫ്ളാറ്റ് വാടകയ്ക്ക് എടുത്ത് അവര്‍ താമസിച്ചു തുടങ്ങി…..
തിരക്ക് പിടിച്ച ജീവിതത്തില്‍ പതിയെ മണവാളനോടുള്ള അടുപ്പം കുറഞ്ഞു…. പിന്നീട് ഒരിക്കല്‍ ബാന്ദ്രയിലെ മാര്‍ക്കറ്റില്‍ വെച്ചു അവനെ കണ്ടിരുന്നു…. അവന്റെ കഥ ഇപ്പോഴും ഒരു ഞെട്ടല്‍ അവശേഷിപ്പിക്കുന്നു…. 3, 4 വര്‍ഷത്തിനുള്ളില്‍ തന്നെ ഭാര്യ തന്നെ ഉപേക്ഷിച്ചു വേറൊരുത്തന്റെ കൂടെ പോയി… അവന്റെ മുഴുവന്‍ സമ്പാദ്യവുംകൊണ്ട്…. എപ്പോഴും തമാശകളും ചിരിയുമുള്ള അവന്റെ മുഖത്തു അന്ന് ആ ചിരി ഇല്ലായിരുന്നു… അന്ന് ധര്‍മേന്ദ്രാ എന്ന് വിളിച്ചു തോളത്ത് കൈയ്വെച്ചു കെട്ടിപിടിച്ച ശേഷം അവന് നടന്നു പോയി…. അന്ന് വിചാരിച്ചില്ല അവനെ പിന്നെ കാണാന്‍ സാധിക്കില്ല എന്ന്… പിന്നീട് അന്ധേരിയിലെ വാടക മുറിയില്‍ താമസം മാറി എന്നും ിമ്ശ മുംബൈ ലെ ഫാക്ടറി ജോലിക്ക് പോവുന്നു എന്നൊക്കെ കേട്ടെങ്കിലും എവിടെയും അവനെ കണ്ടെത്താന്‍ എനിക്ക് സാധിച്ചില്ല….
ഇന്നും ടാക്സി സ്റ്റാന്‍ഡില്‍ നില്ക്കുമ്പോള് കാത്തിരിക്കും…. കൊച്ചിയിലേക്ക് ഒരു ലോങ്ങ് ട്രിപ്പുമായ് മണവാളന് വരുന്നതും നോക്കി…..
(കിരണ്‍ ആസിഫ് ഫേസ്ബുക്കില്‍ എഴുതിയത്)