പ്രമുഖ മാസികയുടെ മുലയൂട്ടല്‍ ക്യാമ്പയിന്‍ വിവാദമാകുമ്പോള്‍ പ്രസ്തുത വിഷയത്തില്‍ പ്രതികരണവുമായി നടിയും ഡബ്ബിംഗ് അര്‍ട്ടിസ്റ്റും സാമൂഹ്യപ്രവര്‍ത്തകയുമായ ഭാഗ്യലക്ഷ്മി രംഗത്ത്. പൊതു സ്ഥലത്ത് സ്ത്രീകള്‍ മുലയൂട്ടുന്നതില്‍ തെറ്റില്ലെന്നാണ് ഭാഗ്യലക്ഷ്മി അഭിപ്രായപ്പെട്ടത്. എന്നാല്‍ തുറിച്ചു നോക്കരുതെന്ന് ചിത്രത്തിന് തലക്കെട്ട് നല്‍കിയതിലാണ് പാളിച്ച പറ്റിയതെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. തുറിച്ചുനോക്കരുത് എന്നല്ല, മറിച്ച് അവര്‍ നോക്കിക്കോട്ടെ എനിക്കെന്താ എന്ന നിലപാടാണ് സ്വീകരിക്കേണ്ടതെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
ഇത്തരമൊരു ചര്‍ച്ചയ്ക്ക് കാരണക്കാരിയായ മോഡലിനെ അഭിനന്ദിക്കാനും പിന്തുണയ്ക്കാനും ഭാഗ്യലക്ഷ്മി മറന്നില്ല. പൊതു സ്ഥലങ്ങളില്‍ മൂത്രമൊഴിക്കുന്നവരെ വാഹനമിടിപ്പിച്ച് കൊല്ലാന്‍ വരെ തോന്നിയിട്ടുണ്ട്. നമ്മള്‍ ഇവരെയാണ് തുറിച്ചു നോക്കേണ്ടത്. അവര്‍ നാണം തോന്നി അത് അവസാനിപ്പിക്കട്ടെയെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. സെന്‍സര്‍ഷിപ്പ് നടത്തേണ്ടത് നമ്മളാണെന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേര്‍ത്തു.