ഇന്ത്യയിലെ അതിസമ്പന്നരില്‍ ഒന്നാമനും ലോകസമ്പന്നരില്‍ പതിനെട്ടാം റാങ്കുകാരനുമായ മുകേഷ് അംബാനിയുടെ മകന് ആകാശ് അംബാനി വിവാഹിതനാവുന്നതായി റിപ്പോര്‍ട്ട്. ധീരുഭായി അംബാനി ഇന്റര്‍നാഷണല്‍ സ്കൂളില്‍ പഠിച്ചിരുന്ന കാലം മുതലുള്ള പ്രണയമാണു പൂവണിയുന്നത് എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ശതകോടികളുടെ ആസ്തിയുള്ള റോസി ബ്ലു ഡയമണ്ട്സ് ഉടമ റസല്‍ മേത്തയുടെ മകള്‍ ശോകയാണ് വധു.
ഇരുവരുടെയും വിവാഹക്ഷണക്കത്തിന്റെ വില ഒന്നര ലക്ഷം രൂപ വരും എന്നും സൂചനയുണ്ട്. സ്വര്‍ണ്ണവും വിലയേറിയ കല്ലുകളും കൊണ്ടായിരിക്കും കാര്‍ഡ് നിര്മിക്കുന്നതെന്നാണറിയുന്നത്. രാജ്യത്തെ ഏറ്റവും വിലയേറിയ ക്ഷണക്കത്താകും ഇത് എന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഒരു ആപ്പിള്‍ ഐ ഫോണ്‍ എക്സിന്റെ വിലയ്ക്കു തുല്ല്യമാണ് ക്ഷണക്കത്തിന്റെ വില എന്നും സൂചനയുണ്ട്.
വിവാഹ നിശ്ചയം ഏതാനം ആഴ്ചകള്‍ക്കുള്ളിലും വിവാഹം ഡിസംബറിലും നടക്കും എന്നാണറിയുന്നത്. ചടങ്ങ് ഇന്ത്യയില്‍ തന്നെ നടത്തുമെന്നാണ് അടുത്ത ബന്ധുക്കള്‍ നല്കുന്ന സൂചന. നിലവില്‍ റിലയന്‍സ് ജിയോയുടെ ചുമതലയാണ് ആകാശ് നിര്‍വഹിക്കുന്നത്. എന്നാല്‍ പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയാണ് എന്നു റിലയന്‍സ് വിശദീകരണം നല്കി. എന്നാല്‍ ഇരുകുടുംബവും ഈ വാര്‍ത്തയോടു പ്രതികരിച്ചിട്ടില്ല.