സുഗതന്‍റെ മരണം: പണി തടസപ്പെടുത്തിയതിനാലാണ് സുഗതൻ ജീവനൊടുക്കിയത്; എഐവൈഎഫ് സമരത്തിനെതിരെ മുഖ്യമന്ത്രി

തിരുവനന്തപുരം: വ​ർ​ക്‌ഷോപ്പ് നി​ർ​മി​ക്കു​ന്ന​തി​നെ​തി​രായ സമരത്തിൽ മനംനൊന്ത് പ്ര​വാ​സിയായ സുഗതൻ ജീവനൊടുക്കിയ സം​ഭ​വ​ത്തി​ല്‍ സിപിഐ യുവജന സംഘടനയായ എ​ഐ​വൈ​എ​ഫിനെ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ.

സുഗതന്‍റെ മരണം ദൗർഭാഗ്യകരമാണെന്നു പറഞ്ഞ മുഖ്യമന്ത്രി പണി തടസപ്പെടുത്തിയതിനാലാണ് അയാൾ ജീവനൊടുക്കിയതെന്നും വ്യക്തമാക്കി. നിയമം കൈയിലെടുക്കാൻ ആരയും അനുവദിക്കില്ലെന്നും അദ്ദേഹം അറിയിച്ചു.

ഓരോ പാർട്ടിയുടേയും വിലപ്പെട്ട സ്വത്താണ് അവരുടെ കൊടിയെന്നു പറഞ്ഞ പിണറായി അത് എവിടെയങ്കിലും കൊണ്ടുപോയി നാട്ടുന്നത് ശരിയല്ലെന്നും തുറന്നടിച്ചു. ഏത് പാർട്ടിയാണെങ്കിലും ഈ പ്രവണത അവസാനിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related posts