അ​ട്ട​പ്പാ​ടി​യി​ൽ “മ​ധു​മാ​ർ’ അ​ഞ്ഞൂ​റി​ല​ധി​കം​; ഷോ​ള​യൂ​ർ വെ​ങ്ക​ക്ക​ട​വ് ഉൗ​രി​ലൂടെ ചെ​റു​പു​ഞ്ചി​രി​യോ​ടെ ന​ട​ന്നു​നീ​ങ്ങു​ന്ന മാ​രി​യു​ടെ ജീവിതത്തിലൂടെ…

മണി പനംതോട്ടത്തിൽ

അ​ഗ​ളി: മ​ർ​ദ​ന​മേ​റ്റ് മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യ ക​ടു​കു​മ​ണ്ണ ഉൗ​രി​ലെ മ​ധു സൈ​ല​ന്‍റ് വാ​ലി വ​ന​ത്തി​ലെ ഗു​ഹ​യി​ലാ​ണ് വ​സി​ച്ചി​രു​ന്നെ​ങ്കി​ൽ ഷോ​ള​യൂ​ർ വെ​ങ്ക​ക്ക​ട​വ് ഉൗ​രി​ലെ മാ​രി​യു​ടെ (50) വാ​സം ഉൗ​രു​വ​ക ചു​ടു​കാ​ട്ടി​ൽ. വെ​ങ്ക​ക്ക​ട​വ് ഉൗ​രി​ൽ​നി​ന്നും ഒ​രു​കി​ലോ​മീ​റ്റ​റോ​ളം അ​ക​ലെ ചു​ടു​കാ​ട്ടി​ൽ തീ​കൂ​ട്ടി​യാ​ണ് മാരിയുടെ അ​ന്തി​യു​റ​ക്കം.

ചി​ല​പ്പോ​ൾ ശി​രു​വാ​ണി പു​ഴ​യോ​ര​ത്തെ പാ​റ​യി​ടു​ക്കു​ക​ളി​ലും ആ​ള​ന​ക്ക​മി​ല്ലാ​ത്ത കാ​ടു​ക​ളി​ലും ഉ​റ​ങ്ങും. ആ​രോ​ടും സം​സാ​രി​ക്കാ​തെ ചെ​റു​പു​ഞ്ചി​രി​യോ​ടെ ന​ട​ന്നു​നീ​ങ്ങു​ന്ന മാ​രി നാ​ടി​നു​ത​ന്നെ കൗ​തു​ക​മാ​ണ്. ക​ഠി​നാ​ധ്വാ​നം ചെ​യ്താ​ണ് മാ​രി​യു​ടെ ജീ​വി​തം.

മി​ന​ർ​വ, ചി​റ്റൂ​ർ, ചു​ണ്ട​ക്കു​ളം, കു​റ​വ​ൻ​പാ​ടി, പോ​ത്തു​പ്പാ​ടി പ്ര​ദേ​ശ​ങ്ങ​ളി​ലെ ക​ട​ക​ളി​ൽ വി​റ​കു​വി​റ്റാ​ണ് വി​ശ​പ്പ​ട​ക്കു​ന്ന​ത്. ഉ​ടു​ത്ത മു​ണ്ടും ഷ​ർ​ട്ടും തോ​ളി​ലെ തോ​ർ​ത്തു​മ​ല്ലാ​തെ സ​ന്പാ​ദ്യം ഒ​ന്നു​മി​ല്ല. ത​ങ്ങ​ളെ​പ്പോ​ലു​ള്ള​വ​ർ​ക്കാ​യി സ​ർ​ക്കാ​ർ ഒ​രു​ക്കി​യി​ട്ടു​ള്ള വ​ൻ​പ​ദ്ധ​തി​ക​ളെ​പ്പ​റ്റി​യൊ​ന്നും മാ​രി​ക്ക​റി​യി​ല്ല. പെ​ൻ​ഷ​ൻ പ​ദ്ധ​തി​യി​ൽ​പോ​ലും ഉ​ൾ​പ്പെ​ട്ടി​ട്ടി​ല്ല. ആ​യു​ധം പോ​ലു​മി​ല്ലാ​തെ വി​റ​കു​ശേ​ഖ​ര​ണ​ത്തി​ൽ മാ​രി​യു​ടെ ദി​ന​രാ​ത്ര​ങ്ങ​ൾ കൊ​ഴി​ഞ്ഞു​വീ​ഴു​ന്നു.

ഉ​ണ​ക്ക​മ​ര​ങ്ങ​ൾ ചു​വ​ടോ​ടെ പി​ഴു​തെ​ടു​ത്തും ച​വി​ട്ടി​യൊ​ടി​ച്ചു​മാ​ണ് വി​റ​കു​ശേ​ഖ​ര​ണം. പ്ര​തി​ഫ​ല​മാ​യി ല​ഭി​ക്കു​ന്ന​തെ​ല്ലാം വി​ല​പേ​ശാ​തെ സ്വീ​ക​രി​ക്കും. മ​ഴ​യും മ​ഞ്ഞും വെ​യി​ലും ഒ​ന്നു​പോ​ലെ​യാ​ണ് ഈ ​ആ​ദി​വാ​സി യു​വാ​വി​ന്. വെ​ങ്ക​ക്ക​ട​വ് ഉൗ​രി​ലെ കോ​മാ​ളി​മൂ​പ്പ​ന്‍റെ മ​ക​നാ​ണ് മാ​രി.

ഇ​തേ ഉൗ​രി​ലെ ന​ഞ്ച​മൂ​പ്പ​ന്‍റെ മ​ക​ൻ ച​വ​ല (50) ​മാ​ന​സി​ക​നി​ല തെ​റ്റി അ​ല​ഞ്ഞു​തി​രി​യു​കയാണ്. സ്ഥി​ര​ബു​ദ്ധി ന​ഷ്ട​പ്പെ​ട്ട​വ​ർ ഇ​തേ ഉൗ​രി​ൽ ഇ​നി​യും ഏ​റെ​യു​ണ്ട്. ഇ​ത് അ​ട്ട​പ്പാ​ടി​യി​ലെ ഒ​റ്റ​പ്പെ​ട്ട കാ​ഴ്ച​യ​ല്ല.

അ​ട്ട​പ്പാ​ടി​യി​ലെ എ​ല്ലാ പ​ട്ടി​ക​വ​ർ​ഗ ഉൗ​രു​ക​ളി​ലും ചെ​റു​തും വ​ലു​തു​മാ​യ മാ​ന​സി​ക​രോ​ഗി​ക​ളു​ണ്ട്. വി​വി​ധ ഉൗ​രു​ക​ളി​ലാ​യി എ​ണ്ണൂ​റി​ല​ധി​കം മാ​ന​സി​ക രോ​ഗി​ക​ളു​ണ്ടെ​ന്നാ​ണ് അ​നൗ​ദ്യോ​ഗി​ക ക​ണ​ക്ക്.

അ​ഞ്ഞൂ​റി​ല​ധി​കം​പേ​ർ മ​നോ​രോ​ഗി​ക​ളാ​യു​ണ്ടെ​ന്നും അ​തി​ൽ അ​ന്പ​തു​പേ​ർ കോ​ട്ട​ത്ത​റ ട്രൈ​ബ​ൽ സ്പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ണ്ടെ​ന്നും ആ​ശു​പ​ത്രി സൂ​പ്ര​ണ്ടും എ​ഡി​എം​ഒ​യു​മാ​യ ഡോ. ​പ്ര​ഭു​ദാ​സ് പ​റ​ഞ്ഞു. 350 രോ​ഗി​ക​ളെ ആ​ശു​പ​ത്രി ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. അ​ട്ട​പ്പാ​ടി​യി​ലെ മാ​ന​സി​ക​രോ​ഗി​ക​ളെ സം​ബ​ന്ധി​ച്ച് അ​ടു​ത്തൊ​ന്നും വ്യ​ക്ത​മാ​യ സ​ർ​വേ ന​ട​ന്നി​ട്ടി​ല്ല.

2010-ൽ ​അ​ഗ​ളി വി​വേ​കാ​ന​ന്ദ മെ​ഡി​ക്ക​ൽ മി​ഷ​ൻ ന​ട​ത്തി​യ സ​ർ​വേ​യി​ൽ ഉൗ​രു​ക​ളി​ൽ 283 മാ​ന​സി​ക​രോ​ഗി​ക​ളു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. വി​ഷാ​ദ​രോ​ഗം ഉ​ൾ​പ്പെ​ടെ വൈ​ക​ല്യ​മു​ള്ള​വ​രൊ​ന്നും ഇ​തി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടി​ല്ല. 150 രോ​ഗി​ക​ൾ​ക്ക് വി​വേ​കാ​ന​ന്ദ മെ​ഡി​ക്ക​ൽ മി​ഷ​നി​ൽ നി​ല​വി​ൽ ചി​കി​ത്സ ന​ൽകി​വ​രു​ന്ന​താ​യി ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​നാ​രാ​യ​ണ​നും വ്യ​ക്ത​മാ​ക്കി.

ആ​ദി​വാ​സി​ക​ളു​ടെ വി​ക​സ​ന​ത്തി​നു കോ​ടി​ക​ൾ ചെ​ല​വി​ട്ട് വി​വി​ധ വ​കു​പ്പു​ക​ളും സം​ഘ​ട​ന​ക​ളും രം​ഗ​ത്തു​ണ്ടെ​ങ്കി​ലും മാ​ന​സി​ക​വൈ​ക​ല്യം​പേ​റി തെ​രു​വി​ൽ അ​ല​യു​ന്ന​വ​രെ​യും പ​ട്ടി​ണി കി​ട​ക്കു​ന്ന​വ​രെ​യും സ​ഹാ​യി​ക്കാ​ൻ ആ​രു​മു​ണ്ടാ​യി​ല്ല. ഉൗ​രു​ക​ളി​ലെ നി​ജ​സ്ഥി​തി പ​ഠി​ച്ച് ഐ​ടിഡി​പി ഓ​ഫീ​സ​ർ​ക്ക് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ ആ​ദി​വാ​സി ഉൗ​രു​ക​ളി​ൽ​നി​ന്നു​ത​ന്നെ എ​സ്ടി പ്രൊ​മോ​ട്ട​ർ​മാ​രെ നി​യോ​ഗി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഫ​ല​വ​ത്താ​കു​ന്നി​ല്ല.

Related posts