കോട്ടയം: കുടുംബശ്രീയിൽ അടയ്ക്കാനുള്ള പണവുമായി സെക്രട്ടറിയുടെ വീട്ടിലെത്തിയ യുവതിയെ സെക്രട്ടറിയുടെ ഭർത്താവ് കൈയിൽ കടന്നു പിടിച്ച് അപമാനിക്കാൻ ശ്രമിച്ചെന്ന് പരാതി. സംഭവത്തിൽ പാന്പാടി പോലീസ് ഗൃഹനാഥനെതിരേ കേസെടുത്തു.
കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം. 23 വയസുള്ള യുവതി കുടുംബശ്രീയിൽ അടയ്ക്കാനുള്ള പണവുമായി കുടുംബശ്രീ സെക്രട്ടറിയുടെ വീട്ടിലെത്തി. സെക്രട്ടറി അപ്പോൾ വീട്ടിലില്ലായിരുന്നു. സെക്രട്ടറിയുടെ ഭർത്താവ് പണം വാങ്ങിയ ശേഷം യുവതിയുടെ കൈയിൽ കടന്നു പിടിക്കുകയും കൈയിൽ ചുംബിക്കുകയും ചെയ്തെന്നാണ് പരാതി.
ആരോപണ വിധേയനായ ഗൃഹനാഥനെതിരേ സ്ത്രീയോട് അപമര്യാദയായി പെരുമാറിയെന്ന 354 വകുപ്പു പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.