ലോസ് ആഞ്ചലസ്: മികച്ച ചിത്രത്തിനുള്ള 2018ലെ ഓസ്കർ പുരസ്കാരം ഷേപ്പ് ഓഫ് വാട്ടർ നേടി. മികച്ച സംവിധായകൻ ദി ഷേപ്പ് ഓഫ് വാട്ടർ ഒരുക്കിയ ഗിലെർമോ ഡെൻ ടോറോയ്ക്കാണ്.
ഡാർക്കസ്റ്റ് അവറിലെ അഭിനയത്തിന് ഗാരി ഓൾഡ് മാൻ മികച്ച നടനുള്ള പുരസ്കാരം നേടിയപ്പോൾ ത്രി ബിൽബോർഡ്സിലെ പ്രകടനത്തിന് ഫ്രാൻസെസ് മക്ഡോർമണ്ട് നടിക്കുള്ള പുരസ്കാരം നേടി.
മാര്ട്ടിന് മക്ഡോനായുടെ ആക്ഷേപഹാസ്യപ്രധാനമായ ത്രീ ബില്ബോര്ഡ്സിലെ പ്രകടനത്തിന് സാം റോക്ക്വെലിനു മികച്ച സഹനടനുള്ള പുരസ്കാരം പ്രഖ്യാപിച്ചു കൊണ്ടാണ് ഓസ്കാറിനു തുടക്കം കുറിച്ചത്. മികച്ച സഹനടിക്കുള്ള പുരസ്കാരം ഐടോണ്യയിലെ പ്രകടനത്തിന് ആലിസണ് ജാനി നേടി.