കു​തി​രാ​ൻ തു​ര​ങ്ക​പ്പാ​ത; അ​പ​ക​ടാ​വ​സ്ഥ​യി​ലു​ള്ള  ഇരുവശങ്ങളിലെയും പാ​റ​ക്ക​ല്ലു​ക​ൾ മാ​റ്റി സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന പ്ര​വൃ​ത്തി​ തുടങ്ങി

വ​ട​ക്ക​ഞ്ചേ​രി: കു​തി​രാ​നി​ൽ​ തു​ര​ങ്ക​പ്പാ​ത​യു​ടെ ഇ​രു​ഭാ​ഗ​ത്തും അ​പ​ക​ടാ​വ​സ്ഥ​യി​ലു​ള്ള പാ​റ​ക്ക​ല്ലു​ക​ൾ മാ​റ്റി സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന പ്ര​വൃ​ത്തി​ തുടങ്ങി. ഇ​രു​ന്പു​പാ​ലം ഭാ​ഗ​ത്ത് മു​പ്പ​ത​ടി ഉ​യ​ര​മു​ള്ള പാ​റക്കൂട്ട​ത്തി​നു മു​ക​ളി​ൽ ഇ​ള​കി നി​ൽ​ക്കു​ന്ന ക​ല്ലു​ക​ൾ മാ​റ്റി അ​പ്രോ​ച്ച് റോ​ഡി​ന്‍റെ വ​ശം ചെ​രി​ച്ച് ക്ര​മ​പ്പെ​ടു​ത്തു​മെ​ന്ന് ക​രാ​ർ ക​ന്പ​നി​യാ​യ കെഎംസി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

തു​ര​ങ്ക​പ്പാ​ത​യു​ടെ പ​ടി​ഞ്ഞാ​റു​ഭാ​ഗ​ത്തും (വ​ഴു​ക്കും​പാ​റ ഭാ​ഗം) ഇ​തേ രീ​തി​യി​ൽ അ​പ്രോ​ച്ച് റോ​ഡി​ന്‍റെ വ​ശ​ങ്ങ​ൾ ശ​രി​യാ​ക്കി സു​ര​ക്ഷി​ത​മാ​ക്കും. ഇ​തി​നാ​യി വ​നം​വ​കു​പ്പി​ന്‍റെ അ​നു​മ​തി തേ​ടി​യി​ട്ടു​ണ്ട്. ക​ള​ക്ട​ർ ഇ​ട​പെ​ട്ട് സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ള്ള​തി​നാ​ൽ വ​നം​വ​കു​പ്പി​ന്‍റെ അ​നു​മ​തി വൈ​കി​ല്ലെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ​ദി​വ​സം തൃ​ശൂ​ർ ക​ള​ക്ട​ർ ഡോ.​എ. കൗ​ശി​ഗ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഉ​ന്ന​ത​ത​ല സം​ഘം തു​ര​ങ്ക​പ്പാ​ത​യും അ​പ​ക​ടാ​വ​സ്ഥ​യി​ലു​ള്ള അ​പ്രോ​ച്ച് റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളും പ​രി​ശോ​ധി​ച്ചി​രു​ന്നു. ഇ​തേ തു​ട​ർ​ന്നാ​ണ് ക​ള​ക്ട​ർ സ്ഥ​ല​ത്ത് വ​ച്ചു​ത​ന്നെ റോ​ഡു​സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

ഇ​രു​ന്പു​പാ​ലം ഭാ​ഗ​ത്ത് അ​ന്പ​തു മീ​റ്റ​ർ ദൂ​ര​ത്തി​ലും പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്ത് ഇ​രു​ന്നൂ​റു മീ​റ്റ​റോ​ളം ദൂ​ര​ത്തി​ലും അ​പ്രോ​ച്ച് റോ​ഡി​ന്‍റെ വ​ശ​ങ്ങ​ൾ ചെ​രി​ച്ചെ​ടു​ക്കും. ഇ​വി​ടെ മ​ല​യി​ൽനി​ന്നു വ​ലി​യ​പാ​റ​ക​ൾ​വീ​ഴ​ലും മ​ണ്ണി​ടി​ച്ചി​ലും ഉ​ണ്ടാ​കു​ന്നു​ണ്ട്. ഭീ​മാ​കാ​ര​മാ​യ മ​ണ്‍​തി​ട്ട​ക​ളാ​ണ് ഇ​വി​ടെ ഇ​ടി​ഞ്ഞ് റോ​ഡി​ലെ​ത്തു​ന്ന​ത്. മ​ഴ​ക്കാ​ല​ത്ത് ഈ ഭീഷണി കൂടുതൽ ശക്തമാകും.

അ​തേ​സ​മ​യം ഇ​ട​തു​ഭാ​ഗ​ത്തെ ആ​ദ്യ​തു​ര​ങ്ക​പ്പാ​ത വാ​ഹ​ന​ങ്ങ​ൾ​ക്കു തു​റ​ന്നു​കൊ​ടു​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് അ​ന്തി​മ​തീ​രു​മാ​ന​മാ​യി​ട്ടി​ല്ല. ഒ​രു തു​ര​ങ്ക​ത്തിലൂ​ടെ​ത​ന്നെ ഇ​രു​ദി​ശ​യി​ലേ​ക്കും വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ടു​ന്ന​തിൽ അ​പ​ക​ട​സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ പാ​ല​ക്കാ​ടു​നി​ന്നും തൃ​ശൂ​ർ ഭാ​ഗ​ത്തേ​ക്കു പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ​മാ​ത്രം ഇതിലൂടെ വിടാനാണ് ആലോചന.

പാ​ല​ക്കാ​ട് ഭാ​ഗ​ത്തേ​ക്കു​ള്ള വാ​ഹ​ന​ങ്ങ​ൾ ക്ഷേ​ത്രം​വ​ഴി നി​ല​വി​ലു​ള്ള റോ​ഡി​ലൂ​ടെ​ത​ന്നെ വി​ടും.തു​ര​ങ്ക​പ്പാ​ത​യി​ലെ പൊ​ടി പു​റ​ത്തേ​ക്കു ത​ള്ളാ​നു​ള്ള സം​വി​ധാ​നം പൂ​ർ​ണ​തോ​തി​ലാ​യി​ട്ടി​ല്ല. സി​മ​ന്‍റും പാ​റ​പ്പൊ​ടി​യുമാ​ണ് തു​ര​ങ്ക​പ്പാ​ത​യി​ൽ നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന​ത്.

Related posts