കു​ടി​വെ​ള്ള​ക്ഷാ​മം പ​രി​ഹ​രി​ക്കാൻ മീ​ങ്ക​ര​യി​ലേ​ക്ക് ര​ണ്ടു​ദി​വ​സ​ത്തി​ന​കം വെ​ള്ളം ന​ല്കുമെ​ന്ന് ജില്ലാക​ള​ക്ട​ർ

മു​ത​ല​മ​ട: കു​ടി​വെ​ള്ള​ക്ഷാ​മം പ​രി​ഹ​രി​ക്കു​ന്ന​തി​ന് ര​ണ്ടു​ദി​വ​സ​ത്തി​ന​കം മീ​ങ്ക​ര ഡാ​മി​ലേ​ക്ക് വെ​ള്ളം ന​ല്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ ഉ​റ​പ്പു​ന​ല്കി. മീ​ങ്ക​ര ചു​ള്ളി​യാ​ർ ജ​ല​സം​ര​ക്ഷ​ണ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ള​ക്ട​ർ​ക്ക് നി​വേ​ദ​നം ന​ല്കി ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് ഉ​റ​പ്പു​ന​ല്കി​യ​ത്.

മു​ത​ല​മ​ട, കൊ​ല്ല​ങ്കോ​ട്, എ​ല​വ​ഞ്ചേ​രി, വ​ട​വ​ന്നൂ​ർ എ​ന്നീ നാ​ലു പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ഒ​രു​ല​ക്ഷ​ത്തോ​ളം ആ​ളു​ക​ൾ​ക്ക് കു​ടി​വെ​ള്ളം ല​ഭ്യ​മാ​ക്കേ​ണ്ട മീ​ങ്ക​ര​ഡാ​മി​ൽ 17.8 അ​ടി വെ​ള്ളം മാ​ത്ര​മാ​ണു​ള്ള​ത്. ഇ​തി​ൽ 10 അ​ടി​യോ​ളം മ​ണ്ണും ചെ​ളി​യു​മാ​ണ്. നി​ല​വി​ൽ വി​ത​ര​ണം ചെ​യ്യു​ന്ന കു​ടി​വെ​ള്ളം നി​റ​ഭേ​ദ​മു​ള്ള​തും അ​രു​ചി​യു​ള്ള​തു​മാ​ണ്. ക​ഴി​ഞ്ഞ​വ​ർ​ഷം ഫെ​ബ്രു​വ​രി​യി​ൽ പ​റ​ന്പി​ക്കു​ളം വെ​ള്ളം മീ​ങ്ക​ര ഡാ​മി​ലേ​ക്ക് എ​ത്തി​ച്ചും ജ​ല​വി​ത​ര​ണം ഭാ​ഗി​ക​മാ​യി​രു​ന്നു.

ഈ ​ജ​ല​വ​ർ​ഷ​ത്തി​ൽ മീ​ങ്ക​ര​യി​ലേ​ക്ക് പ​റ​ന്പി​ക്കു​ളം വെ​ള്ളം ഒ​ട്ടും ല​ഭി​ച്ചി​ട്ടി​ല്ല. നി​ല​വി​ൽ പ​റ​ന്പി​ക്കു​ള​ത്തു​നി​ന്നും ല​ഭി​ക്കു​ന്ന വെ​ള്ള​ത്തി​ൽ കു​ടി​വെ​ള്ള​ത്തി​നാ​യി ക​ന്പാ​ല​ത്ത​റ ഏ​രി​യി​ൽ​നി​ന്നും വെ​ള്ളം ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് സ​മി​തി ക​ള​ക്ട​റെ ക​ണ്ട് ആ​വ​ശ്യ​പ്പെ​ട്ടു.തു​ട​ർ​ന്ന് ക​ള​ക്ട​ർ ജ​ല​വ​കു​പ്പ് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​റു​മാ​യും എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​റു​മാ​യും ഫോ​ണി​ൽ സം​സാ​രി​ച്ചാ​ണ് ര​ണ്ടു ദി​വ​സ​ത്തി​ന​കം വെ​ള്ളം ന​ല്കാ​മെ​ന്ന് ഉ​റ​പ്പു​ന​ല്കി​യ​ത്.

മീ​ങ്ക​ര ചു​ള്ളി​യാ​ർ ജ​ല​സം​ര​ക്ഷ​ണ​സ​മി​തി ര​ക്ഷാ​ധി​കാ​രി ആ​ർ.​അ​ര​വി​ന്ദാ​ക്ഷ​ൻ, ചെ​യ​ർ​മാ​ൻ എ.​എ​ൻ.​അ​നു​രാ​ഗ്, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ സ​ജേ​ഷ് ച​ന്ദ്ര​ൻ, കോ-​ഓ​ർ​ഡി​നേ​റ്റ​ർ പി.​സ​തീ​ഷ്, ഭാ​ര​വാ​ഹി​ക​ളാ​യ എ​ൻ.​ജി.​കെ.​പി​ള്ള, സ​ക്കീ​ർ ഹു​സൈ​ൻ, പി.​സി.​വി​ജ​യ​ൻ, അ​മാ​നു​ള്ള, ആ​ർ. ബി​ജോ​യ്, എ.​സാ​ദി​ഖ്, എ​സ്.​ദി​വാ​ക​ര​ൻ, ബാ​ല​കൃ​ഷ്ണ​ൻ, പി.​ഗി​രി​ദാ​സ് തുടങ്ങിയസം​ഘ​മാ​ണ് ജി​ല്ലാ ക​ള​ക്ട​റെ കണ്ടത്.

Related posts