ഇരിട്ടി: ശുഹൈബിന്റെ കൊലപാതകം കണ്ണൂരിലെ അവസാനത്തെ രാഷ്ട്രീയ കൊലപാതകമാകണമെന്ന ഉറച്ചതീരുമാനവുമായാണ് കോണ്‍ഗ്രസിന്റെ പോരാട്ടമെന്ന് എ.പി.അബ്ദുള്ളക്കുട്ടി.
ഷുഹൈബിനെ കൊന്നവരേയും കൊല്ലിച്ചവരേയും നിയമത്തിനു മുന്പിൽ കൊണ്ടുവരുന്നതിനോടൊപ്പം കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കുക എന്നതും കോണ്‍ഗ്രസ് സമരത്തിന്റെ ലക്ഷ്യമാണ്.
സാധാരണ പാർട്ടി പ്രവർത്തകരിൽ നിന്നും പൊതുജനങ്ങളിൽ നിന്നും പിരിച്ചെടുത്ത പണം ഉപയോഗിച്ച് ക്രിമിനലുകൾ തിന്നുകൊഴുക്കുകയാണ്. മുഖ്യമന്ത്രി എന്ന നിലമറന്ന് നാലാംകിട രാഷ്ട്രീയക്കാരന്റെ നിലവാരത്തിലാണ് പിണറായി വിജയൻ പ്രതികരിക്കുന്നതെന്നും എ.പി.അബ്ദുള്ളക്കുട്ടി പറഞ്ഞു.
വിളക്കോടിൽ ഷുഹൈബ് അനുസ്മരണ പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം അഡ്വ.സണ്ണി ജോസഫ് എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച സിറാജ് പൂക്കോത്തിന് സ്വീകരണം നൽകി. മണ്ഡലം പ്രസിഡന്റ് വി.രാജു അധ്യക്ഷത വഹിച്ചു.
ചന്ദ്രൻ തില്ലങ്കേരി, പി.പി.മുസ്തഫ, പൊയിൽ മുഹമ്മദ്, കെ.രാജൻ, സജിതാ മോഹനൻ, കെ.കെ.സജീവൻ, ഒ.ഹംസ, സുരേഷ് ചാലറത്ത്, അരിപ്പയിൽ മജീദ് , എം.കെ.മുഹമ്മദ്, ഷൈലജ രാമകൃഷ്ണൻ, ,കെ. മനേഷ് കുമാർ, ബി.മിനി, കെ.കെ.ഗിരീഷ് , എൻ.സിദ്ദീഖ് എന്നിവർ പ്രസംഗിച്ചു.