ചെങ്ങന്നൂർ: ത്രിപുരയിലെ പോലെ വിപ്ലവകരമായ നേട്ടം ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ഉണ്ടാകുമെന്ന് ബിജെപി ദേശീയ സമിതി അംഗം പി.എസ്. ശ്രീധരൻപിള്ള പറഞ്ഞു. ത്രിപുരയ്ക്ക് മുൻപേ ബിജെപിയ്ക്ക് വലിയ നേട്ടമുണ്ടായ സ്ഥലമാണ് ചെങ്ങന്നൂർ 6000 വോട്ടുകളിൽ നിന്നാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 43000 വോട്ടിലേക്ക് ചെങ്ങന്നൂരിൽ ബിജെപി എത്തിച്ചേർന്നത്.
ചില കുൽസിത ബുദ്ധികൾ ബിജെപിയെ കുറിച്ചും നരേന്ദ്ര മോദിയെ കുറിച്ചും ഇല്ലാത്ത കഥകൾ പ്രചരിപ്പിച്ച് ഒരു വിഭാഗത്തെ ഭയപ്പാടിലാക്കിയിരുന്നു.മാന്നാർ തുടങ്ങിയ സ്ഥലങ്ങളിൽ വോട്ട് വലിയ രീതിയിൽ സിപിഎമ്മിലേക്ക് എത്തിച്ചേരാൻ അത് കാരണമായെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് – എൽഡിഎഫ് മുന്നണികൾ വിജയ സാധ്യത നോക്കി വോട്ട് മറിക്കാൻ ശ്രമിച്ചാലും ചെങ്ങന്നൂരിലെ പ്രബുദ്ധരായ ജനങ്ങൾ ബിജെപിയ്ക്ക് വോട്ട് ചെയ്ത് വിജയിപ്പിക്കും. അനുശോചന യോഗത്തിൽ കൈയടിക്കുന്ന രാഷ്ട്രീയമാണ് എൽഡിഎഫിനുള്ളത്. കെ.കെ.രാമചന്ദ്രൻ നായരുടെ ആത്മാവിനോട് ചെയ്ത ഏറ്റവും വലിയ പാതകമാണത്.
അത്തരത്തിലുള്ള അപചയത്തിന്റെ രാഷ്ട്രീയമാണ് സിപിഎമ്മിന്റെത്. ബിഡിജഐസ് 101 ശതമാനം എൻഡിഎ സ്ഥാനാർഥിയ്ക്ക് വേണ്ടി ആത്മാർത്ഥമായി പ്രവർത്തിക്കും. രണ്ടു പാർട്ടികളാണെങ്കിലും ഒരേ മനസോടെയാണ് പ്രവർത്തനം. എൻഎസ്എസ,് എസ്എൻഡിപി പ്രസ്ഥാനങ്ങളുടെ ജനറൽ സെക്രട്ടറിമാർക്ക് അവരുടെ പ്രസ്ഥാനങ്ങളുടെ രാഷ്ട്രീയവും അഭിപ്രായവും ഉണ്ട്. എന്റെ പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങൾ തെറ്റാണെന്ന് ഇരുവരും പറഞ്ഞിട്ടില്ല. ഞങ്ങൾ ആരെയും പ്രീണിപ്പിക്കാൻ തയാറല്ല.
അതുകൊണ്ടാണ് തുടർച്ചയായുള്ള വിജയം കരസ്ഥമാക്കുന്നതും. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജയസാധ്യത ഇല്ലാതെയാണ് ചെങ്ങന്നൂരിലെ ജനങ്ങൾ തനിയ്ക്ക് വോട്ട് ചെയ്ത് ബിജെപിയുടെ ജൈത്രയാത്രയുടെ ഭാഗമായത്. എന്നാൽ ഇന്നത്തെ സ്ഥിതി അതല്ല. ജയസാധ്യത മുന്നിൽകണ്ട് ചെങ്ങന്നൂരിലെ ജനങ്ങൾ ബിജെപിയ്ക്ക് വോട്ട് ചെയ്യും.
സിപിഎം സുഹൃത്തുക്കൾ സിപിഎം കാഴ്ചപാടിൽ നിന്ന് മാറി ജനാതിപത്യ സംവിധാനത്തിലേക്ക് എത്തണം. ഒന്പത് സംസ്ഥാനങ്ങളിൽ എത്തിയ പാർട്ടി ഇന്ന് സിപിഎം കേരള എന്ന് മാറിയിരിക്കുന്നു. നിലപാട് മാറ്റിയില്ലെങ്കിൽ സിപിഎം കണ്ണൂർ എന്നുമാത്രമാക്കേണ്ടി വരും.
ഇരിക്കുന്ന കൊന്പ് മുറിയിക്കുന്ന നിലപാടാണ് സിപിഎമ്മിന്റെ നേതാക്ക·ാരുടേത്. അത്തരം നേതാക്ക·ാരെ ഒരു പാഠം പഠിപ്പിക്കണം. ബിജെപി ചെങ്ങന്നൂരിൽ ജയിച്ച് ഒരുഷോക്ക് ട്രീറ്റ്മെന്റ് ലഭിക്കുന്നതിലൂടെ ചിലപ്പോൾ സിപിഎമ്മിന്റെ നേതാക്ക·ാർ ഒരു പാഠം പഠിച്ചേക്കാം അതിലൂടെ അവർ ഒരു പക്ഷേ രക്ഷപെടുകയും ചെയ്യും. അതിന് അവരുടെ അണികൾ ശ്രമിക്കട്ടെയെന്നാണ് തന്റെ പ്രാർഥനയെന്നും ശ്രീധരൻപിള്ള കൂട്ടിച്ചേർത്തു. ചെങ്ങന്നൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.