റേ​ഷ​ൻ ക​ട​ക​ളി​ലെ ഇ- ​പോ​സ് മെ​ഷീ​ൻ; അമ്പ​ല​പ്പു​ഴ താ​ലൂ​ക്കി​ൽ ആ​ദ്യ​ഘ​ട്ടം 16ന് ​പൂ​ർ​ത്തിയാവും; ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ ജി​ല്ല​യി​ലെ 1524 റേ​ഷ​ൻ ക​ട​ക​ളി​ലും ഇ ​പോ​സ് സൗ​ക​ര്യം

ആ​ല​പ്പു​ഴ: ഭ​ക്ഷ്യ​സു​ര​ക്ഷാ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി റേ​ഷ​ൻ ക​ട​ക​ളി​ൽ ഇ ​പോ​സ് മെ​ഷീ​ൻ സ്ഥാ​പി​ക്ക​ൽ പു​രോ​ഗ​മി​ക്കു​ന്നു. 16ന് ​അ​ന്പ​ല​പ്പു​ഴ താ​ലൂ​ക്കി​ലെ റേ​ഷ​ൻ ക​ട​ക​ളി​ൽ ഇ ​പോ​സ് മെ​ഷീ​ൻ സ്ഥാ​പി​ക്കു​ന്ന​തി​ന്‍റെ ആ​ദ്യ​ഘ​ട്ടം പൂ​ർ​ത്തി​യാ​ക്കും. ഇ​തി​ന് മു​ന്നോ​ടി​യാ​യി ക​ഴി​ഞ്ഞ ഒ​ന്നി​ന് താ​ലൂ​ക്കി​ലെ 38 ക​ട​ക​ളി​ൽ ഇ ​പോ​സ് മെ​ഷീ​നു​ക​ൾ സ്ഥാ​പി​ച്ചു.

ഹൈ​ദ്രാ​ബാ​ദ് ആ​സ്ഥാ​ന​മാ​യു​ള്ള വി​ഷ​ൻ ടെ​ക് എ​ന്ന സ്ഥാ​പ​ന​മാ​ണ് ക​ട​ക​ളി​ൽ യ​ന്ത്രം സ്ഥാ​പി​ക്കു​ന്ന​ത്. ഇ ​പോ​സ് മെ​ഷീ​ൻ സ്ഥാ​പി​ച്ചി​ട്ടു​ള്ള ക​ട​ക​ളി​ൽ റേ​ഷ​ൻ​കാ​ർ​ഡി​ൽ പേ​രു​ള്ള ആ​ധാ​ർ ലി​ങ്ക് ചെ​യ്ത​യാ​ളി​ന്‍റെ വി​ര​ല​ട​യാ​ളം ല​ഭി​ച്ചെ​ങ്കി​ൽ മാ​ത്ര​മേ റേ​ഷ​ൻ ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ ല​ഭ്യ​മാ​കൂ.

വി​ര​ല​ട​യാ​ള​ത്തി​നാ​യി മെ​ഷീ​നി​ൽ കൈ ​പ​തി​പ്പി​ക്കു​ന്പോ​ൾ ആ​ധാ​ർ ലി​ങ്ക് ചെ​യ്തി​ട്ടു​ള്ള​താ​ണോ​യെ​ന്ന വി​വ​രം സെ​ർ​വ​ർ വ​ഴി തി​ര​യു​ക​യും അ​നു​വ​ദി​ച്ച ധാ​ന്യം ന​ൽ​കു​ന്പോ​ൾ ത​ന്നെ വി​വ​രം സെ​ർ​വ​റി​ൽ രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്യും.
ഇ ​പോ​സ് മെ​ഷീ​നു​ക​ൾ പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് റേ​ഷ​ൻ ക​ട​യു​ട​മ​ക​ൾ​ക്ക് മെ​ഷീ​ൻ സ്ഥാ​പി​ക്കു​ന്ന ക​ന്പ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ദ്യ​ഘ​ട്ട പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു.

മെ​ഷീ​നു​ക​ൾ സ്ഥാ​പി​ക്കു​ന്ന ക​ട​ക​ളി​ൽ ക​ന്പ​നി പ്ര​തി​നി​ധി​ക​ളെ​ത്തി റേ​ഷ​ൻ ക​ട ഉ​ട​മ​ക​ൾ​ക്കും സെ​യി​ൽ​സ് മാ​നും യ​ന്ത്രം പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ചു​ള്ള പ​രി​ച​യ​ക്കു​റ​വ് പ​രി​ഹ​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളും സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.അ​ന്പ​ല​പ്പു​ഴ താ​ലൂ​ക്കി​ൽ 203 ക​ട​ക​ളി​ലാ​ണ് ഇ ​പോ​സ് മെ​ഷീ​ൻ സ്ഥാ​പി​ക്കു​ന്ന​ത്.

ഇ​വ സ്ഥാ​പി​ച്ച് ഭ​ക്ഷ്യ​ധാ​ന്യ വി​ത​ര​ണം റേ​ഷ​ൻ ക​ട​ക​ളി​ലൂ​ടെ ന​ട​പ്പാ​ക്കു​ന്ന​തോ​ടെ റേ​ഷ​ൻ സാ​മ​ഗ്രി​ക​ളു​ടെ അ​ന​ധി​കൃ​ത കൈ​മാ​റ്റം പൂ​ർ​ണ​മാ​യും ഇ​ല്ലാ​താ​കും. ക​ഴി​ഞ്ഞ​ദി​വ​സം ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ർ ഹ​രി​പ്ര​സാ​ദാ​ണ് ഇ ​പോ​സ് മെ​ഷീ​ൻ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്. ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ ജി​ല്ല​യി​ലെ 1524 റേ​ഷ​ൻ ക​ട​ക​ളി​ലും ഇ ​പോ​സ് സൗ​ക​ര്യം ഉ​റ​പ്പാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​യാ​യി വ​രു​ന്നു.

 

Related posts