തിരുവനന്തപുരം: പൊന്തൻപുഴ ഭൂമി ഇടപാട് സഭ നിർത്തി വച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെ.എം മാണി അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. സ്വകാര്യ വ്യക്തിയ്ക്ക് വനം കൈമാറാൻ വനം വകുപ്പ് കേസിൽ ഒത്തുകളി നടത്തിയെന്നാണ് ആരോപണം.
പ്രതിപക്ഷത്തിന്റെ പിന്തുണയോടെയുള്ള അടിയന്തര പ്രമേയ നോട്ടീസ് സി.പി.ഐയെ ഉന്നം വച്ച് തന്നെയാണ്. കേസിൽ സർക്കാർ വീഴ്ച വരുത്തിയെന്ന് വനം വകുപ്പിനെ ചൂണ്ടി കെ.എം മാണി ആരോപിച്ചു.
പൊന്തൻപുഴ വനമേഖലയിൽ കൈവശാവകാശ രേഖയുള്ളവരെ കുടിയിറക്കില്ലെന്ന് അടിയന്തര പ്രമേയത്തിന് മറുപടിയായി വനം മന്ത്രി കെ രാജു അറിയിച്ചു.സർക്കാരിന് വീഴ്ച പറ്റിയിട്ടില്ല. സർക്കാരിന്റെ ഒരിഞ്ചു ഭൂമിയും ആർക്കും വിട്ടുകൊടുക്കില്ലെന്നും വനംമന്ത്രി നിയമസഭയെ അറിയിച്ചു.