അമ്പതുകഴിഞ്ഞ 25 പേർ ഒത്തുചേർന്നു; പിറന്നാൾ ആഘോഷത്തിനായി; ഇ​രു​പ​ത്തി​യ​ഞ്ചു​പേ​ർ​ക്കും ഒ​ന്നാം​ക്ലാ​സി​ൽ ആ​ദ്യാ​ക്ഷ​രം  പ​ക​ർ​ന്നു​ന​ല്കി​യ അധ്യാപകൻ കേക്ക് മുറിച്ച് ആഘോഷം ഉദ്ഘാടനം ചെയ്തു

പാ​ല​ക്കാ​ട്: മാ​ട്ടു​മ​ന്ത​യി​ൽ ജീ​വി​ത​ത്തി​ന്‍റെ അ​ര​നൂ​റ്റാ​ണ്ടു പി​ന്നി​ടു​ന്ന 25 പേ​രു​ടെ അ​ന്പ​താം പി​റ​ന്നാ​ൾ ആ​ഘോ​ഷി​ച്ചു.
മാ​ട്ടു​മ​ന്ത പൗ​രാ​വ​ലി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ 1968ൽ ​ജ​നി​ച്ച് 2018-ൽ ​അ​ന്പ​തു​വ​യ​സ് പൂ​ർ​ത്തി​യാ​യ​വ​രാ​ണ് പി​റ​ന്നാ​ൾ ആ​ഘോ​ഷി​ക്കാ​ൻ ഒ​ത്തു​ചേ​ർ​ന്ന​ത്. ഇ​രു​പ​ത്തി​യ​ഞ്ചു​പേ​രും മു​രു​ക​ണി എ​ൽ​പി സ്കൂ​ളി​ൽ ഒ​ന്നാം​ക്ലാ​സി​ൽ ഒ​ന്നി​ച്ചു പ​ഠി​ച്ച​വ​രാ​ണ്.

ഇ​രു​പ​ത്തി​യ​ഞ്ചു​പേ​ർ​ക്കും ഒ​ന്നാം​ക്ലാ​സി​ൽ ആ​ദ്യാ​ക്ഷ​രം പ​ക​ർ​ന്നു​ന​ല്കി​യ 90 വ​യ​സു​കാ​ര​നാ​യ മു​രു​ക​ൻ മാ​ഷ് കേ​ക്കു​മു​റി​ച്ചാ​ണ് ശി​ഷ്യ​രു​ടെ പി​റ​ന്നാ​ൾ ആ​ഘോ​ഷ​ത്തി​നു മാ​ധു​ര്യം പ​ക​ർ​ന്ന​ത്.ഗു​രു​വ​ന്ദ​ന​ത്തി​ൽ നാ​ലാം​ക്ലാ​സി​ലെ അ​ധ്യാ​പി​ക​യാ​യി​രു​ന്ന മേ​രി ടീ​ച്ച​റും സ​ന്നി​ഹി​ത​യാ​യി.

മാ​ട്ടു​മ​ന്ത​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ പ്ര​മീ​ള ശ​ശി​ധ​ര​ൻ പി​റ​ന്നാ​ൾ ആ​ഘോ​ഷ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​ട്ടു​മ​ന്ത​യി​ൽ ന​ട​ന്ന അ​ന്പ​താം പി​റ​ന്നാ​ൾ ആ​ഘോ​ഷ ച​ട​ങ്ങ് ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ പ്ര​മീ​ള ശ​ശി​ധ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​ഘാ​ട​ക​സ​മി​തി ചെ​യ​ർ​മാ​ൻ എം.​എ​സ്.​ദാ​സ് മാ​ട്ടു​മ​ന്ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​നി​മാ​താ​രം രാ​ജേ​ഷ് ഹെ​ബ്ബാ​ർ മു​ഖ്യാ​തി​ഥി​യാ​യി.

താ​ലൂ​ക്ക് ലൈബ്ര​റി കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി വി.​ര​വീ​ന്ദ്ര​ൻ, ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ർ​മാ​രാ​യ കെ.​ഭ​വ​ദാ​സ്, പ്രി​യ വെ​ങ്കി​ടേ​ഷ്, ആ​ർ.​സു​രേ​ഷ്, അ​നി​ത, കെ.​ദേ​വ​ദാ​സ്, കെ.​വി.​അ​നി​ൽ, ഷാ​ജി എ​ന്നി​വ​ർ അ​ന്പ​താം പി​റ​ന്നാ​ൾ ആ​ഘോ​ഷി​ക്കു​ന്ന 25 പേ​ർ​ക്കും ആ​ശം​സ​ക​ൾ നേ​ർ​ന്നു. മാ​ട്ടു​മ​ന്ത​യി​ലെ മു​തി​ർ​ന്ന പൗ​രന്മാ​രെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

Related posts