കടുത്ത ശൈത്യം ബാധിച്ചിരിക്കുന്ന യൂറോപ്പിന്റെ പലഭാഗങ്ങളും ഇപ്പോള്‍ മഞ്ഞു പുതച്ചിരിക്കുകയാണ്. കിഴക്കന്‍ അയര്‍ലന്‍ഡില്‍ മൂന്നടി ഘനത്തിലാണ് മഞ്ഞ് വീഴ്ചയുണ്ടായത്. ഗതാഗതം പലയിടത്തും താറുമാറായ നിലയിലാണ്.നദികളും കനാലുകളും തടാകങ്ങളും തണുത്തുറഞ്ഞ നിലയിലാണ്. ഇതിനിടയില്‍ നെതര്‍ലന്‍ഡിന്റെ തലസ്ഥാനമായ ആംസ്റ്റര്‍ഡാമില്‍ നിന്നു പുറത്തു വരുന്ന വാര്‍ത്തകള്‍ രസകരമാണ്.
More skating on the canals this afternoon. Crazy times in #Amsterdam #canalliving pic.twitter.com/5KqJHjH8N8
— jim butler (@TheSCAuthority) March 2, 2018
കടുത്ത തണുപ്പില്‍ തണുത്തുറഞ്ഞ കനാലിലൂടെ സ്കേറ്റിങ് നടത്തിയാണിവര്‍ അതിശൈത്യത്തെ ആഘോഷമാക്കി മാറ്റുന്നത്. നിരവധിയാളുകളാണ് സ്കേറ്റിങ്ങിനായി കനാലിലിറങ്ങിയത്. കഴിഞ്ഞ ആറ് വര്‍ഷത്തിനിടയില്‍ ആദ്യമായാണ് പ്രധാന കനാലുകളായ പ്രിന്‍സെന്‍ഗ്രാറ്റ്, കെയ്സേഴ്സ്ഗ്രാറ്റ് കനാലുകള്‍ ആളുകളെ ഉള്‍ക്കൊള്ളാന്‍ തക്കവണ്ണം കട്ടിയായി തണുത്തുറഞ്ഞത്. വിനോദ സഞ്ചാരികളും പ്രദേശവാസികളുമെല്ലാം കനാലിലൂടെയാണ് ഇപ്പോള്‍ നടപ്പ്. നായയുമൊത്ത് സവാരിക്കിറങ്ങുന്നവരും കുട്ടികളുമായി സ്കേറ്റിങ്ങിനെത്തുന്നവരും കുറവല്ല. ഏതായാലും അതിശൈത്യത്തെ ആഘോഷമാക്കി മാറ്റിയിരിക്കുകയാണ് ഇവിടുത്തെ ജനങ്ങള്‍.
A rare sight today: people ice skating on the canals of Amsterdam. ❄️ pic.twitter.com/ODfUdgjaBh
— Gosse Bouma 📽 (@Gosserd) March 2, 2018