തന്റെ പല പ്രസ്താവനകള്‍ കൊണ്ടും പല പ്രവര്‍ത്തികള്‍കൊണ്ടും വാര്‍ത്തകളില്‍ നിറഞ്ഞിട്ടുള്ള വ്യക്തിയാണ് ഋഷിരാജ് സിംഗ് ഐപിഎസ്. ഒരു സ്ത്രീയെ 13 സെക്കന്റില്‍ കൂടുതല്‍ തുറിച്ചുനോക്കിയാല്‍ ആ വ്യക്തിയ്‌ക്കെതിരെ കേസെടുക്കാമെന്ന് ഋഷിരാജ്‌സിംഗ് ഒരിക്കല്‍ പറഞ്ഞത് വലിയ വിവാദത്തിനും ഇടനല്‍കിയിരുന്നു. ഇപ്പോഴിതാ വീണ്ടും സമാനമായ പ്രസ്താവനയുമായി ഋഷിരാജ്‌സിംഗ് രംഗത്തെത്തിയിരിക്കുന്നു.
പെണ്‍കുട്ടികള്‍ കുറഞ്ഞത് പേനാക്കത്തിയോ മുളക് സ്‌പ്രേയോ എങ്കിലും ബാഗില്‍ കരുതണമെന്നാണ് എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ് പറഞ്ഞിരിക്കുന്നത്. മൂന്നുമാസത്തേക്കെങ്കിലും കരാട്ടെയോ തയ്ക്വാന്‍ഡോയോ പരിശീലിക്കുകയും കോഴ്‌സിന്റെ ഭാഗമായി ഇതു പരിശീലിപ്പിക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറാകുകയും വേണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
പെരിയ കേന്ദ്ര സര്‍വകലാശാലയില്‍ സംഘടിപ്പിച്ച ബോധവത്കരണ പരിപാടിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്. സ്ത്രീകളെ അശ്ലീലമായി 16 സെക്കന്‍ഡല്ല, ഒരു സെക്കന്‍ഡ് നോക്കിയാലും ഇപ്പോഴത്തെ നിയമമനുസരിച്ച് കേസെടുക്കാം. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നുവെന്ന് പൊതുവായി പറയുമെങ്കിലും ഇതു സംബന്ധിച്ച് പരാതികളുമായി വരുന്നവരുടെ എണ്ണം നന്നേ കുറവാണെന്നും അദ്ദേഹം പറഞ്ഞു.