ആയുര്‍വേദ, നാട്ടുവൈദ്യ ചികിത്സയെത്തുടര്‍ന്ന് യുവാവ് മരിച്ച സംഭവത്തെതുടര്‍ന്ന് തനിക്കെതിരെ ആരോപണം ഉന്നയിച്ച യുവ ഡോക്ടര്‍ ഷിംന അസീസിന്റെ വാദങ്ങള്‍ തള്ളി, വിഷയത്തില്‍ പ്രതികരണവുമായി മോഹനന്‍ വൈദ്യര്‍ രംഗത്ത്. ഷിംന അസീസ് തന്റെ പോസ്റ്റില്‍ പറഞ്ഞ കാര്യങ്ങള്‍ യാഥാര്‍ത്ഥത്തിന് നിരക്കുന്നതല്ലെന്നും പാവപ്പെട്ട ആ യുവാവിന്റെ മരണം വിറ്റ് കാശാക്കരുതെന്നും ഫേസ്ബുക്ക് ലൈവിലെത്തി മോഹനനന്‍ വൈദ്യര്‍ വ്യക്തമാക്കി.
നടന്‍ അബിയുടെ മരണത്തോടടുത്ത നാളുകളിലും അദ്ദേഹത്തിന്റെ മരണത്തിന് ഉത്തരവാദി മോഹനന്‍ വൈദ്യരാണെന്ന രീതിയില്‍ പ്രചരണങ്ങളുണ്ടായിരുന്നു. അന്നും തനിക്കിക്കാര്യത്തില്‍ മനസറിവില്ലെന്നും താന്‍ അബിയെ ചികിത്സിച്ചിട്ടെല്ലെന്നും വ്യക്തമാക്കി മോഹനന്‍ വൈദ്യര്‍ രംഗത്തെത്തിയിരുന്നു. അബിയുടെ മരണം തന്റെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചവര്‍ തന്നെയാണ് ഈ വിവാദത്തിനു പിന്നിലുളളതെന്നും അദ്ദേഹം പറഞ്ഞു.
തനിക്ക് ഒരു ബന്ധവുമില്ലാത്ത സ്ഥാപനമാണ് ഓച്ചിറയിലെ ആശുപത്രിയെന്നും അവിടത്തെ ഡോക്ടര്‍ ആവശ്യപ്പെട്ടത് അനുസരിച്ചാണ് അവിടെ പോയതെന്നും ഫേസ്ബുക്ക് ലൈവില്‍ മോഹനന്‍ വൈദ്യര്‍ പറഞ്ഞു.
അംഗീകാരമുളള ഡോക്ടര്‍മാരാണ് വീനിതിനെ ചികിത്സിച്ചത്. താന്‍ ചെല്ലുന്ന ആശുപത്രിയിലെ ഡോക്ടര്‍മാരെല്ലാം വ്യാജന്‍മാരാണെന്ന് പറയുന്നത് ശരിയല്ലെന്നും ഫേസ്ബുക്ക് ലൈവില്‍ മോഹനന്‍ വൈദ്യര്‍ പറഞ്ഞു. വ്യാജപ്രചാരണം നടത്തിയാണ് തനിക്കെതിരെ റെയ്ഡ് നടത്തിയതെന്ന് പറഞ്ഞ വൈദ്യര്‍, അതുകൊണ്ട് തനിക്കെന്തെങ്കിലും സംഭവിച്ചോയെന്ന് വെല്ലുവിളിക്കുന്നുമുണ്ട്.
ഓച്ചിറയില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന വ്യാജവൈദ്യന്റെ ചികിത്സാകേന്ദ്രത്തില്‍ വെച്ച് അശാസ്ത്രീയ ചികിത്സാപരീക്ഷണത്തിന് ഇരയായി വീനിത് എന്ന യുവാവ് കൊല്ലപ്പെട്ടതായി യുവഡോക്ടര്‍ ഷിംന അസീസ് തുറന്നടിച്ചിരുന്നു. 27 വയസുളള ചെറുപ്പക്കാരനാണ് മരിച്ചതെന്നും വൃക്കയെ ബാധിക്കുന്ന അസുഖം ചികിത്സിക്കാന്‍ മോഹനന്റെ അടുത്ത് പോയതാണെന്നും ഷിംന ആരോപിച്ചിരുന്നു.