സണ്ണി ലിയോൺ ഒരു കുട്ടിയെ ദത്തെടുത്ത വാർത്ത മാധ്യമങ്ങളും സോഷ്യൽ മീഡിയയിലും ആവോളം ആഘോഷിച്ചതാണ്. കഴിഞ്ഞ ദിവസം സണ്ണിയുടെ പുതിയ ഒരു ഫോട്ടോ വീണ്ടും സോഷ്യൽ മീഡിയകളിൽ വൈറലായി. ഗ്ലാമറസ് ഫോട്ടോ ഒന്നുമല്ല കേട്ടോ. താൻ ആദ്യം ദത്തെടുത്ത നിഷ കൗർ വെബ്ബർ എന്ന കുട്ടിക്കൊപ്പം ഇരട്ടകുട്ടികളും ഇരിക്കുന്ന ചിത്രമാണ് വൈറലായത്.
സണ്ണി ലിയോൺ ഇരട്ടകുട്ടികളെ ദത്തെടുത്തതാണോ ആണോ അതോ സുഹൃത്തുക്കളുടെ കുട്ടിയാണോ എന്നെല്ലാം ഊഹാപോഹങ്ങൾ പരക്കുന്നതിനിടെ സണ്ണി തന്നെ കാര്യങ്ങൾ വ്യക്തമാക്കി. നിഷയ്ക്ക് പിന്നാലെ ഇരട്ടകുട്ടികളെ കൂടി കിട്ടിയ കാര്യം നടി ഇന്‍സ്റ്റാഗ്രാമിലൂടെയാണ് പങ്കുവെച്ചത്. ഇതെല്ലാം ദൈവത്തിന്റെ പദ്ധതികളാണെന്നും ഒരു കുടുംബത്തിന് വേണ്ടി ഞങ്ങള്‍ ഏറെ പരിശ്രമിക്കുകയും പദ്ധതി തയാറാക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ കുടുംബം പൂര്‍ണമായിരിക്കുകയാണെന്നും സണ്ണി പറഞ്ഞു.
അഷര്‍ വെബര്‍ സിംഗ്, നോവ സിംഗ് എന്നീ ഇരട്ടകുട്ടികളാണ് കുടുംബത്തിലെത്തിയ പുതിയ അതിഥികള്‍. അഷറും നോവയും എന്റെയും ഡാനിയേലിന്റെയും രക്തത്തില്‍ പിറന്ന കുട്ടികളാണ്. വാടക ഗര്‍ഭപാത്രത്തിലൂടെയായിരുന്നു ഇവര്‍ ജനിച്ചത്- സണ്ണി വ്യക്തമാക്കുന്നു.