സുരാജ് വെഞ്ഞാറ മൂട് തിരക്കഥാകൃത്താകുന്നു. ദിലീഷ് പോത്തൻ മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിനായാണ് സുരാജ് തിരക്കഥ ഒരുക്കുന്നത്. ശ്യാം പുഷ്കരനൊപ്പം ചേർന്നാണ് സുരാജ് തിരക്കഥ രചിക്കുന്നത്.
ദിലീഷ് പോത്തന്റെ തൊണ്ടി മുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിൽ സുരാജ് പ്രധാനപ്പെട്ട വേഷത്തിലാണ് എത്തിയത്. ചിത്രം ഹിറ്റ് ലിസ്റ്റിൽ ഇടം നേടുകയും ചെയ്തിരുന്നു. കോമഡിയേനായും നായകനായും ബിഗ് സ്ക്രീനിന് മുന്നിലെത്തിയ സുരാജ് ആദ്യമായാണ് ഒരു ചിത്രത്തിനായി തിരക്കഥ ഒരുക്കുന്നത്.