ത​ളി​പ്പ​റ​മ്പിൽ ഗാ​ന്ധി​പ്ര​തി​മ​യ്ക്കു നേ​രേ പ​ട്ടാ​പ്പ​ക​ൽ അ​ക്ര​മം; കാ​വി​മു​ണ്ടും ഷ​ർ​ട്ടും ധ​രി​ച്ചെ​ത്തി​യയാൾ പ്ര​തി​മ​യ്ക്കു മുകളിൽ കയറി പരാക്രമം നടത്തുകയായിരുന്നു

കണ്ണൂർ: ത​ളി​പ്പ​റ​മ്പ് താ​ലൂ​ക്ക് ഓ​ഫീ​സ് വ​ള​പ്പി​ലെ ഗാ​ന്ധി പ്ര​തി​മ​യ്ക്കു നേ​രെ പ​ട്ടാ​പ്പ​ക​ല്‍ അ​ക്ര​മം. പ്രതിമയിലെ ക​ണ്ണ​ട അ​ടി​ച്ചു​ത​ക​ര്‍​ത്ത അ​ക്ര​മി ക​ഴു​ത്തി​ലി​ട്ടി​രു​ന്ന മാ​ല​യും വ​ലി​ച്ചു​പൊ​ട്ടി​ച്ചു വലിച്ചെറിഞ്ഞു.

ഇ​ന്നു രാ​വി​ലെ 8.30 ഓ​ടെ​യാ​യി​രു​ന്നു അ​ക്ര​മം. നി​ര​വ​ധി​യാ​ളു​ക​ള്‍ നോ​ക്കി​നി​ല്‍​ക്കെ​യാ​ണു കാ​വി​മു​ണ്ടും ഷ​ർ​ട്ടും ധ​രി​ച്ചെ​ത്തി​യ ഒ​രാ​ള്‍ പ്ര​തി​മ​യ്ക്കു മുകളിൽ കയറി പരാക്രമം കാണിച്ചത്. ക​ണ്ണ​ട​യും മാ​ല​യും പൊ​ട്ടി​ച്ച ശേഷം അക്രമി പ്രതിമ തല്ലിത്തകർക്കാൻ ശ്രമിക്കുകയും ചെയ്തു.

അ​ക്ര​മ​ത്തി​നു ശേ​ഷം അ​തി​വേ​ഗ​ത്തി​ല്‍ താ​ലൂ​ക്ക് ഓ​ഫീ​സ് വ​ള​പ്പി​ല്‍ നി​ന്നു പു​റ​ത്തേ​ക്കോ​ടി ബ​സ് സ്റ്റാ​ൻ​ഡ് ഭാ​ഗ​ത്തേ​ക്കു ഇയാൾ പോവുകയായിരുന്നു. ത​ല​കു​നി​ച്ചു വ​ന്നാ​ണ് ഇ​യാ​ള്‍ താ​ലൂ​ക്ക് ഓ​ഫീ​സ് വ​ള​പ്പി​ലെ​ത്തി കൃ​ത്യം നി​ര്‍​വ​ഹി​ച്ച​ത്. ഇ​യാ​ൾ തി​രി​ച്ചു പോ​കു​ന്ന​തി​നി​ടെ ദൃ​ക്സാ​ക്ഷി​ക​ളി​ലൊ​രാ​ൾ മൊ​ബൈ​ലി​ൽ പ​ക​ർ​ത്തി​യ ചിത്രം പോ​ലീ​സി​നു കൈ​മാ​റി​യി​ട്ടു​ണ്ട്. പോ​ലീ​സ് ന​ഗ​രം മു​ഴു​വ​ന്‍ അക്രമിയെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല.

വി​വ​ര​മ​റി​ഞ്ഞു നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളാ​ണു താ​ലൂ​ക്ക് ഓ​ഫീ​സ് വ​ള​പ്പി​ലെ​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് സം​ഘം അ​ക്ര​മി വ​ലി​ച്ചു​പൊ​ട്ടി​ച്ച മാ​ല പ​ഴ​യ​പ​ടി പ്ര​തി​മ​യി​ല്‍ അ​ണി​യി​ച്ചി​ട്ടു​ണ്ട്. പ്രാദേശിക കോൺഗ്രസ് നേതാക്കൾ സ്ഥലം സന്ദർശിച്ചു.

2005 ല്‍ ​മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍​ ചാ​ണ്ടി അ​നാ​ച്ഛാ​ദ​നം ചെ​യ്ത​താ​ണ് ​പ്ര​തി​മ. ബ​സ് സ്റ്റാ​ൻ​ഡി​ല്‍ പോ​ലീ​സ് സ്ഥാ​പി​ച്ച സി​സി​ടി​വി കാ​മ​റ​ക​ള്‍ പ്ര​വ​ര്‍​ത്ത​ന രഹിതമായതും തിരിച്ചടിയായി. ര​ണ്ടു വ​ര്‍​ഷ​ത്തി​ലേ​റെ​യാ​യി സിസിടിവി ക്യാമറകൾ തകരാറിലാണ്.

Related posts