പോലീസ് തണലിൽ എസ്എഫ്ഐ പ്രവർത്തകരുടെ അഴിഞ്ഞാട്ടം; പരാതി നൽകാൻ എത്തിയ ആളെ സ്റ്റേഷൻ വളപ്പിൽ പോലീസുകാർ നോക്കി നിൽക്കേ എസ്എഫ്ഐക്കാർ ആക്രമിച്ചു

കൊല്ലം: പരാതി നൽകാൻ എത്തിയ ആളെ സ്റ്റേഷൻ വളപ്പിൽ പോലീസുകാർ നോക്കി നിൽക്കേ എസ്എഫ്ഐക്കാർ ആക്രമിച്ചു. കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷൻ വളപ്പിലാണ് ഭരണത്തണലിൽ എസ്എഫ്ഐക്കാർ അഴിഞ്ഞാട്ടം നടത്തിയത്. സിഐ ഉൾപ്പടെ 50 ഓളം പോലീസുകാരാണ് മർദ്ദനത്തിന് കാഴ്ചക്കാരായത്.

രാവിലെ 11 ഓടെയാണ് സംഭവം. സ്റ്റേഷനിൽ പരാതി നൽകാൻ എത്തിയ എബിവിപി പ്രവർത്തകൻ അജിത്തിനെ എസ്എഫ്ഐക്കാർ സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നു. ഇയാളുടെ തലയ്ക്ക് അക്രമികൾ കല്ലിനിടിക്കുകയായിരുന്നു.

പരിക്കേറ്റ വിദ്യാർഥിയെ ആശുപത്രിയിൽ എത്തിക്കാൻ പോലും പോലീസുകാർ തയാറായില്ല. പിന്നീട് ഇരുചക്ര വാഹനത്തിലാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിക്ക് സാരമുള്ളതല്ലെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചിരിക്കുന്നത്.

Related posts