സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചു! മികച്ച നടന്‍ ഇന്ദ്രന്‍സ്; നടി പാര്‍വതി

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മന്ത്രി എ.കെ. ബാലനാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. മികച്ച നടനായി ഇന്ത്രന്‍സിനെയും (ആളൊരുക്കം) മികച്ച നടിയായി പാര്‍വതിയെയും (ടേക്ക് ഓഫ്) തെരഞ്ഞെടുത്തു. ടി.വി ചന്ദ്രന്‍ അധ്യക്ഷനായ അവാര്‍ഡ് നിര്‍ണയ സമിതിക്ക് മുന്‍പാകെ 110 ചിത്രങ്ങളാണ് പരിഗണനയ്ക്കുവന്നത്. ഇതില്‍ 58 ചിത്രങ്ങളും പുതുമുഖ സംവിധായകരുടേതായിരുന്നു. ഒരു വനിതാ സംവിധായിക മാത്രമാണ് ഉണ്ടായിരുന്നത്.

തികച്ചും അപ്രതീക്ഷിതമായതിനാല്‍ വളരെ സന്തോഷം എന്നാണ് അവാര്‍ഡ് വാര്‍ത്ത പുറത്തുവന്നതിനുശേഷം ഇന്ദ്രന്‍സ് മാധ്യമങ്ങളോട് പറഞ്ഞത്. ലിജോ ജോസ് പെല്ലിശേരിയാണ് മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഒറ്റമുറി വെളിച്ചമാണ് മികച്ച കഥാചിത്രം.

 

 

 

Related posts