കൊടൂരാറ്റിൽ മുങ്ങിത്താണ വിദ്യാർഥികളിൽ ഒരാളുടെ  ജീവൻ രക്ഷിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ വിനോദ്; മു​ൻ സൈ​നി​ക​നാമാ​യ കൊ​ല്ലാ​ട് മ​ഠ​ത്തി​ൽ എം.​ടി. വി​നോ​ദ് സംഭവത്തെക്കുറിച്ച് പറ‍യുന്നതിങ്ങനെ

കോ​ട്ട​യം: കൊ​ടൂ​രാ​റ്റി​ൽ കൊ​ല്ലാ​ട് ക​ള​ത്തിൽക​ട​വി​ൽ മുങ്ങി താ​ഴ്ന്ന വി​ദ്യാ​ർ​ഥി​ക​ളി​ൽ ഒ​രാ​ളു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ക​ഴി​ഞ്ഞ​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണു സ​മീ​പ​വാ​സി​യും മു​ൻ സൈ​നി​ക​നു​മാ​യ കൊ​ല്ലാ​ട് മ​ഠ​ത്തി​ൽ എം.​ടി. വി​നോ​ദ്. ആ​റ്റി​ൽ മുങ്ങിത്താ​ഴു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ നി​ല​വി​ളി കേ​ട്ടാ​ണു വി​നോ​ദ് ഓ​ടി​യെ​ത്തി​യ​തും ആ​റ്റി​ലേ​ക്കു ചാ​ടി ഒ​രാ​ളെ ക​ര​യ്ക്കെ​ത്തി​ച്ച​തും. ഇ​ന്ന​ലെ രാ​വി​ലെ 11നാ​ണു മ​രി​ച്ച ടോ​ണി​യും മൂ​ന്നു സു​ഹൃ​ത്തു​ക്ക​ളും ക​ള​ത്തിൽക്ക​ട​വി​ൽ എ​ത്തി​യ​ത്.

ഇ​വ​ർ ച​ന്ത​ക്ക​ട​വി​ൽ ഒ​ത്തു ചേ​ർ​ന്നു മൂ​ന്നു ബൈ​ക്കു​ക​ളി​ലാ​യാ​ണു ക​ള​ത്തിൽക്കക​ട​വി​ൽ എ​ത്തി​യ​ത്. ടോ​ണി​യും, മ​ണി​മ​ല സ്വ​ദേ​ശി ജ​സ്റ്റി​ൻ മാ​ത്യു സെ​ബാ​സ്റ്റ്യ​നും(22), ചി​ങ്ങ​വ​നം സ്വ​ദേ​ശി സ്റ്റെ​മി​ൻ ടോ​മും (22), കു​മ​ര​കം സ്വ​ദേ​ശി ജി​ത്തു ചെ​റി​യാ​ൻ ജോ​യി(22)​യും ഒ​ന്നി​ച്ചാ​ണ് ബൈ​ക്കു​ക​ളി​ലാ​യി സം​ഭ​വ സ്ഥ​ല​ത്ത് എ​ത്തി​യ​ത്. കോ​ള​ജി​ൽ​നി​ന്നു ഹാ​ൾ ടി​ക്ക​റ്റ് വാ​ങ്ങി​യ​ശേ​ഷം കു​ളി​ക്കു​ന്ന​തി​നാ​യാ​ണ് നാ​ലം​ഗ സം​ഘം ക​ള​ത്തു​ക്ക​ട​വി​ലെ​ത്തി​യ​ത്.

ആ​റി​ന്‍റെ തെ​ക്കു​ഭാ​ഗ​ത്തെ പാ​ല​ത്തി​നോ​ടു ചേ​ർ​ന്നു​ള്ള ഭാ​ഗ​ത്ത് അ​ൽ​പ​നേ​രം ഇ​രു​ന്ന​ശേ​ഷം നാ​ലു പേ​രും നീ​ന്താ​നി​റ​ങ്ങി. ഇ​തി​ൽ ഒ​രാ​ൾ ആ​ദ്യ​മേ പി​ൻ​വാ​ങ്ങി. ബാ​ക്കി മൂ​ന്നു പേ​ർ മ​റു​ക​ര​യി​ലേ​ക്ക് നീ​ന്തി​യെ​ങ്കി​ലും ഒ​രാ​ൾ മാ​ത്ര​മേ അ​ക്ക​രെ​യെ​ത്തി​യു​ള്ളു. മ​റ്റു ര​ണ്ടു പേ​ർ വെ​ള്ള​ത്തി​ൽ കി​ട​ന്നു കൈ​കാ​ലി​ട്ട​ടി​ക്കു​ക​യും അ​ല​റു​ക​യും ചെ​യ്തു. ബ​ഹ​ളം കേ​ട്ടാ​ണ് ആ​റി​ന്‍റെ വ​ട​ക്കേ​ക​ര​യി​ലു​ള്ള കൊ​ടൂ​ർ റസ്റ്റ​റ​ന്‍റ് ന​ട​ത്തു​ന്ന മു​ൻ​സൈ​നി​ക​ൻ കൂ​ടി​യാ​യ കൊ​ല്ലാ​ട് മ​ഠ​ത്തി​ൽ വി​നോ​ദ് സം​ഭ​വ​മ​റി​ഞ്ഞ​ത്.

ഒ​റ്റ നോ​ട്ട​ത്തി​ൽ ത​ന്നെ നീ​ന്ത​ൽ അ​റി​യാ​ത്ത​വ​രാ​ണ് വെ​ള്ള​ത്തി​ൽ അ​ക​പ്പെ​ട്ട​തെ​ന്ന് മ​ന​സി​ലാ​യി. ഉ​ട​ൻ ത​ന്നെ ഇ​ദേ​ഹം ആ​റ്റി​ലേ​ക്ക് ചാ​ടി ഒ​രാ​ളെ ര​ക്ഷ​പ്പെ​ടു​ത്തി. അ​തി​നു ശേ​ഷ​മാ​ണ് ടോ​ണി​യെ കാ​ണാ​നി​ല്ലെ​ന്ന് കൂ​ട്ടു​കാ​ർ അ​റി​യി​ച്ച​ത്. തു​ട​ർ​ന്ന് വി​നോ​ദും സ്ഥ​ല​ത്തെ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സും ചേ​ർ​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് ടോ​ണി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്ത​ത്. കാ​ണാ​താ​യി അ​ര മ​ണി​ക്കൂ​ർ ക​ഴി​ഞ്ഞാ​ണ് ടോ​ണി​യെ ക​ണ്ടെ​ത്താ​നാ​യ​ത്. വി​നോ​ദി​ന്‍റെ ഇ​ട​പെ​ട​ൽ ഇ​ല്ലാ​യി​രു​ന്ന​വെ​ങ്കി​ൽ ര​ണ്ടു പേ​ർ വെ​ള്ള​ത്തി​ൽ മു​ങ്ങി​ത്താ​ഴു​മാ​യി​രു​ന്നു.

Related posts