ഷമി അന്താരാഷ്ട്ര സെക്‌സ് റാക്കറ്റിലെ കണ്ണി; താരം വാതുവെപ്പിലും സജീവം; ക്രിക്കറ്റ് താരം ഷമിയ്‌ക്കെതിരേ ഉയരുന്ന ആരോപണങ്ങള്‍ ഇങ്ങനെ…

ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയ്‌ക്കെതിരേ ഗുരുതര ആരോപണവുമായി ഭാര്യ ഹസിന്‍  ജഹാന്റെ അഭിഭാഷകന്‍.. ഷമിക്ക് അന്താരാഷ്ട്ര പെണ്‍വാണിഭ സംഘത്തിന്റെ കണ്ണികളുമായും അവര്‍ നടത്തുന്ന വാതുവെയ്പ്പ് റാക്കറ്റുമായും ബന്ധമുണ്ടെന്ന് ഭാര്യ ഹസിന്‍  ജഹാന്റെ അഭിഭാഷകന്‍ സക്കീര്‍ ഹുസൈന്‍ ആരോപിച്ചു.

ഒരു പാകിസ്താന്‍കാരിയുമായി ബന്ധമുണ്ടായിരുന്ന ഷമി അവരെ വിവാഹം കഴിക്കുമെന്ന ഘട്ടത്തിലാണ് ഹസീന്‍ ആരോപണങ്ങളുമായി മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയതെന്ന് സക്കീര്‍ ആരോപിച്ചു.

ഷമി തന്നെ വഞ്ചിക്കുന്നെന്നും വധശ്രമങ്ങള്‍ ഉള്‍പ്പെടെയുള്ള പീഡനത്തിന് ഇരയാക്കുന്നതായും ആരോപിച്ച് ബുധനാഴ്ചയാണ് ഭാര്യ ഹസിന്‍ ജഹാന്‍ രംഗത്ത് വന്നത്. പല പെണ്ണുങ്ങളുമായി താരത്തിന് ബന്ധം ആരോപിക്കപ്പെടുന്ന ഫേസ്ബുക്ക്, വാട്സ് ആപ്പ് ചാറ്റും പോസ്റ്റുമെല്ലാം കാണിക്കുകയും ചെയ്തു.

ഷമിക്ക് പാകിസ്താന്‍കാരിയുമായി ബന്ധമുണ്ടെന്നും അവരെ വിവാഹം കഴിക്കാമെന്ന് വാക്കു കൊടുത്തിരുന്നതായും ഇതാണ് പൊട്ടിത്തെറിയിലേക്ക് നീണ്ടതെന്നും ഹസിന്‍ ജഹാന്‍ പറഞ്ഞു. പാകിസ്താന്‍കാരിയെ ഷമിക്ക് പരിചയപ്പെടുത്തിക്കൊടുത്തത് മമൂദ് ഭായി എന്ന മാഞ്ചസ്റ്ററുകാരനാണ്.

അന്താരാഷ്ട്ര സെക്സ് റാക്കറ്റിന്റെ കണ്ണിയായ കുല്‍ദീപ് യാദവാണ് താരത്തിന് പെണ്ണുങ്ങളെ എത്തിച്ചു നല്‍കിയിരുന്നത്. ഷമിയും ഈ സെക്സ് റാക്കറ്റിന്റെ ഭാഗമായിരുന്നെന്നും ഈ റാക്കറ്റിന് വേണ്ടി താരം ഒത്തുകളി നടത്തിയെന്നും സക്കീര്‍ ഹുസൈന്‍ ആരോപിക്കുന്നു.കുല്‍ദീപിനും മമൂദ് ഭായിക്കും അന്താരാഷ്ട്ര സെക്സ് റാക്കറ്റുമായി ബന്ധമുണ്ട്. ഷമി പരിധി ലംഘിക്കാന്‍ തുടങ്ങിയതോടെയാണ് ജഹാന്‍ എല്ലാം പുറത്തു പറഞ്ഞതെന്നും അഭിഭാഷകന്‍ പറയുന്നു.

അനേകം സ്ത്രീകളുമായി ഷമിക്ക് ബന്ധമുണ്ട്. തുടക്കം മുതല്‍ ഷമി ഈ വൃത്തികെട്ട സ്വഭാവം പിന്തുടരുകയായിരുന്നു. എല്ലാം തന്റെ കക്ഷി നിശബ്ദം സഹിക്കുകയായിരുന്നു ഇതുവരെ എന്നാല്‍ ഷമിയുമായി പ്രണയത്തിലായ പാകിസ്താന്‍കാരിയെ അയാള്‍ വിവാഹം കഴിക്കാന്‍ ഒരുങ്ങിയതാണ് വലിയ പ്രശ്നമായത്.

ഒരു സ്ത്രീയും സ്വന്തം കുടുംബം തകര്‍ക്കാന്‍ ആഗ്രഹിക്കാറില്ലല്ലോ. കഴിഞ്ഞയാഴ്ചയാണ് പാകിസ്താനി സ്ത്രീയെ ഷമി വിവാഹമാലോചിച്ചത്. ഇതില്‍ പരിഭ്രമിച്ച ഹസീന്‍ എല്ലാകാര്യവും പറഞ്ഞ് മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി.

ദുബായില്‍ വെച്ച് ഈ പാകിസ്താന്‍കാരി ഷമിക്ക് പണം നല്‍കിയിട്ടുണ്ട്. ഷമി ദുബായില്‍ സ്വീകരിച്ച പണത്തിന്റെ വിവരം അന്വേഷിച്ചാല്‍ സത്യമറിയാം. ഷമിയുടെ ദുബായിലെ മുറിയില്‍ ആരാണ് വന്നതെന്ന് ബിസിസിഐ യും പോലീസും ഇക്കാര്യം അന്വേഷണം നടത്തണം. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ചീയര്‍ ലീഡറായിരുന്ന മൂന്‍ മോഡല്‍ കൂടിയായ ജഹാന്‍ പോലീസില്‍ വെള്ളിയാഴ്ച പരാതി നല്‍കും.

എല്ലാ തെളിവുകളോടും കൂടിയായിരിക്കും പരാതി നല്‍കുകയെന്നും തെളിവുകള്‍ തന്റെ കൈവശമുണ്ടെന്നും അഭിഭാഷകന്‍ വ്യക്തമാക്കി. ഭാര്യയുടെ ആരോപണം വന്നതിനെത്തുടര്‍ന്ന് ബിസിസിഐ ഷമിയെ കരാറില്‍ നിന്ന് ഒഴിവാക്കിയിരുന്നു.

 

Related posts