രാ​ജ​സ്ഥാ​നി​ൽ ദ​മ്പ​തി​ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സിൽ ഒ​രാ​ൾ പി​ടി​യി​ൽ; കൊല നടത്തിയ ശേഷം  പ്രതി അനശാമി കേരളത്തിലെത്തി ഭാര്യയുമായി താമസിച്ചു വരുകയായിരുന്നു

ച​ങ്ങ​രം​കു​ളം: ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക​ത്തി​നു ശേ​ഷം ക​വ​ർ​ച്ച ന​ട​ത്തി മു​ങ്ങി​യ​തെ​ന്നു സം​ശ​യി​ക്കു​ന്ന​യാ​ളെ എ​ട​പ്പാ​ളി​ൽ നി​ന്നു പി​ടി​കൂ​ടി. രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി അ​ന​ശാ​മി (35)നെ​യാ​ണ് ച​ങ്ങ​രം​കു​ളം പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ രാ​ജ​സ്ഥാ​ൻ പോ​ലീ​സെ​ത്തി എ​ട​പ്പാ​ളി​ൽ നി​ന്ന് പി​ടി​കൂ​ടി​യ​ത്.

രാ​ജ​സ്ഥാ​നി​ലെ ല​ക്കേ​രി പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​തി​യി​ൽ ജോ​ലി​ക്ക് നി​ന്നി​രു​ന്ന വീ​ട്ടി​ലെ ദ​ന്പ​തി​ക​ളെ കാ​ണാ​താ​യ സം​ഭ​വ​ത്തി​ലാ​ണ് പ്ര​തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന അ​ന​ശാ​മി​നെ ക​സ്റ്റ​ഡി​ലെ​ടു​ത്ത​ത്. ജ​നു​വ​രി ഏ​ഴി​നാ​ണ് ജോ​ലി​ക്ക് നി​ന്നി​രു​ന്ന വീ​ട്ടി​ൽ ക​വ​ർ​ച്ച ന​ട​ത്തി​യ ഇ​യാ​ൾ കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ന്ന​ത്.

സം​ഭ​വ​ത്തി​നു ശേ​ഷം ദ​ന്പ​തി​ക​ളെ ക​ണ്ടെ​ത്താ​തി​ൽ ഏ​റെ ദു​രൂ​ഹ​ത നി​ല​നി​ന്നിരു​ന്നു. അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി​യെ​ന്ന് പോ​ലീ​സ് സം​ശ​യി​ക്കു​ന്ന അ​ന​ശാം കേ​ര​ള​ത്തി​ൽ ഭാ​ര്യ​യു​മൊ​ത്ത് താ​മ​സി​ച്ചു വ​രു​ന്ന വി​വ​രം അ​റി​ഞ്ഞാ​ണ് രാ​ജ​സ്ഥാ​ൻ പോ​ലീ​സ് കേ​ര​ള​ത്തി​ലെ​ത്തി​യ​ത്. ക​വ​ർ​ച്ച ന​ട​ത്തി​യ ശേ​ഷം ദ​ന്പ​തി​ക​ളെ കൊ​ല​പ്പെ​ടു​ത്തി മൃ​ത​ദേ​ഹ​ങ്ങ​ൾ മ​റ​വ് ചെ​യ്തി​രി​ക്കാ​മെ​ന്നാ​ണ് പോ​ലീ​സ് സം​ശ​യി​ക്കു​ന്ന​ത്.

Related posts