കുറ്റ്യാടി: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ അവാര്‍ഡ് നേട്ടങ്ങള്‍ ഒന്നും തേടിയെത്തിയില്ലെങ്കിലും മലയോര മേഖലയ്ക്ക് അഭിമാനമായി മാറുകയാണ് സാം ലാല്‍ .പി.തോമസ് എന്ന യുവാവ്. മികച്ച നടനുള്ള ചിത്രത്തിന്റെ അവാര്‍ഡ് കരസ്ഥമാക്കിയ ആളൊരുക്കത്തിന്റെമുഖ്യ ക്യാമറാ സംവിധായകനാണ്ചെമ്പനോട കുരുതുകുളങ്ങര ജോണിന്റെയും (ലോനപ്പന്) ഏലിയാമ്മയുടെയും ഏക മകനായ സാം ലാല്‍ .
ഓട്ടോ ഡ്രൈവറായും ഫോട്ടോഗ്രാഫറായും ഗായകനും ബാന്റ് കലാകാരനുമായി ജീവിതത്തില്‍ പോരാടി വിജയം കൈവരിച്ച സാം പിന്നീട് തിരുവനന്തപുരം റിക്കാര്‍ഡിംഗ് സ്റ്റുഡിയോയില്‍ സൗണ്ട് ടെക്നീഷ്യനായി മാറുകയായിരുന്നു.ഒട്ടനവധി സിനിമകളില്‍ അസി: കാമറമാനായി പ്രവര്‍ത്തിച്ച സാം ജീവിത വെല്ലുവിളികള്‍ക്കിടയിലും സിനിമാ മേഖലയില്‍ ഉള്ളവരുമായി നിറഞ്ഞ സൗഹൃദത്തിലായിരുന്നു.
സ്വന്തമായി കാമറ കൈകാര്യം ചെയ്ത സിനിമ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ വേദം ആയിരുന്നു. ഒരു വാഹനാപകടത്തില്‍ സാരമായി പരിക്കേറ്റതുകൂലം കുറെ കാലം ഇടവേളയെടുത്തു. ശേഷം കാമറാ സംവിധാനം ചെയ്ത ചിത്രമാണ് ആളൊരുക്കം.
ആളൊരുക്കത്തിലെ ഇന്ദ്രന്‍സിന്റെ കഥാപാത്രമായ പപ്പു പിഷാരടിയ്ക്കായി കാമറ ചലിപ്പിക്കുമ്പോള്‍ തന്നെ ഇന്ദ്രന്‍സില്‍ നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നും മുക്തകണ്ഡം പ്രശംസയ്ക്ക് പാത്രമായിരുന്നു സാംലാല്‍ .കുറ്റ്യാടിയില്‍ ഓട്ടോഡ്രൈവറായി ജോലി ചെയ്യുമ്പോള്‍ തന്നെ പിതാവിന്റെ ഉന്തുവണ്ടി കടല കച്ചവടത്തിലും സാം ഒരു സഹായിയായി ഒപ്പം തന്നെ ഉണ്ടായിരുന്നു. അര്‍ച്ചനയാണ് ഭാര്യ.