ബസ് ചാർജ് വർധന: ട്രെയിൻ യാത്രക്കാരുടെ എണ്ണം കൂടി; ബ​സു​ക​ളി​ൽ മി​നി​മം ചാ​ർ​ജ് എ​ട്ടു​രൂ​പ​യാ​യ​പ്പോ​ൾ ട്രെ​യി​നി​ൽ അ​ഞ്ചു രൂ​പ​മാ​ത്രം

കോ​ട്ട​യം: ബ​സ്ചാ​ർ​ജ് വ​ർ​ധ​ന വന്നിട്ടും കെഎ​സ്ആ​ർ​ടി​സി​ക്ക് കാ​ര്യ​മാ​യ സാ​ന്പ​ത്തി​ക നേ​ട്ട​മു​ണ്ടാ​കുന്നി​ല്ല. ക​ള​ക്‌‌ഷനി​ൽ നേ​രി​യ വ​ർ​ധ​ന മാ​ത്ര​മാ​ണ് ല​ഭി​ക്കു​ന്ന​ത്. സ്വ​കാ​ര്യ ബ​സു​ക​ളി​ല്ലാ​ത്ത റൂ​ട്ടു​ക​ളി​ൽ മാ​ത്ര​മാ​ണ് വ​രു​മാ​ന​ത്തി​ൽ വ​ർ​ധ​ന​വു​ണ്ടാ​യി​രി​ക്കു​ന്ന​ത്.

15 രൂ​പ​യ്ക്കു മു​ക​ളി​ൽ ടി​ക്ക​റ്റി​ന് കെഎസ്ആ​ർ​ടി​സി സെ​സ് കൂ​ടി ഈ​ടാ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ദീ​ർ​ഘ​ദൂ​ര​യാ​ത്ര ക​ന​ത്ത ബാ​ധ്യ​ത​യാ​ണ് യാ​ത്ര​ക്കാ​ർ​ക്കു​ണ്ടാ​ക്കു​ന്ന​ത്.ബ​സ് ചാ​ർ​ജ് വ​ർ​ധി​പ്പി​ച്ച​തോ​ടെ ട്രെ​യി​നി​ൽ യാ​ത്ര ചെ​യ്യു​ന്ന​വ​രു​ടെ എ​ണ്ണം വ​ർ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. സീ​സ​ണ്‍ ടി​ക്ക​റ്റു​കാ​രു​ടെ എ​ണ്ണ​ത്തി​ലും വ​ർ​ധ​ന​വു​ണ്ട്.

ബ​സു​ക​ളി​ൽ മി​നി​മം ചാ​ർ​ജ് എ​ട്ടു​രൂ​പ​യാ​യ​പ്പോ​ൾ ട്രെ​യി​നി​ൽ അ​ഞ്ചു രൂ​പ​മാ​ത്രം. ട്രെ​യി​നി​ൽ 10 രൂ​പ ടി​ക്ക​റ്റെ​ടു​ത്താ​ൽ 45 കി​ലോ​മീ​റ്റ​റും എ​ക്സ്പ്ര​സി​ൽ 29 രൂ​പ മു​ട​ക്കി​യി​ൽ 50 കി​ലോ​മീ​റ്റ​റും യാ​ത്ര ചെ​യ്യാം.

ബ​സി​ൽ പ​ത്തു രൂ​പ ടി​ക്ക​റ്റി​ൽ ഏ​ഴ​ര കി​ലോ​മീ​റ്റ​റേ യാ​ത്ര ചെ​യ്യാ​നാ​കൂ. പ​ത്തു കി​ലോ​മീ​റ്റ​റി​ന് 12 രൂ​പ ടി​ക്ക​റ്റെ​ടു​ക്ക​ണം. 20 കി​ലോ​മീ​റ്റ​റി​ന് 19 രൂ​പ ടി​ക്ക​റ്റെ​ടു​ക്ക​ണം.കോ​ട്ട​യ​ത്തു നി​ന്നും തൃ​ശൂ​ർ വ​രെ​യും കൊ​ല്ലം​വ​രെ​യും ട്രെ​യി​ൻ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ 10 ശ​ത​മാ​നം വ​ർ​ധ​വു​ണ്ടാ​യ​താ​യി റെ​യി​ൽ​വേ അ​റി​യി​ച്ചു.

ക​ടു​ത്തു​രു​ത്തി, ച​ങ്ങ​നാ​ശേ​രി റൂ​ട്ടു​ക​ളി​ലേ​ക്കു പോ​ലും ട്രെ​യി​നി​ൽ യാ​ത്ര ചെ​യ്യാ​ൻ കൂ​ടു​ത​ൽ പേ​രെ​ത്തു​ന്നു.കെഎ​സ്ആ​ർ​ടി​സി​യു​ടെ നേ​ർ​പ്പ​കു​തി നി​ര​ക്കു മാ​ത്ര​മേ ദീ​ർ​ഘ യാ​ത്ര​യി​ൽ ട്രെ​യി​നി​ൽ വ​രു​ന്നു​ള്ളൂ. ക​ടു​ത്ത ചൂ​ടു​കാ​ല​മാ​യ​തോ​ടെ ഏ​റെ​പ്പേ​രും ട്രെ​യി​നി​നെ ആ​ശ്ര​യി​ക്കു​ന്നു. ഒ​പ്പം സ​മ​യ​ലാ​ഭ​വും. ട്രെ​യി​നി​ല്ലാ​ത്ത റൂ​ട്ടു​ക​ളി​ൽ യാ​ത്ര​ക്കാ​ർ​ക്ക് ഭാ​രി​ച്ച ബാ​ധ്യ​ത​യാ​ണ് ബ​സ് കൂ​ലി​യി​ലൂ​ടെ​യു​ണ്ടാ​വു​ന്ന​ത്.

Related posts