മി​ക​ച്ച വി​ദ്യാ​ർ​ഥി പ​ച്ച​ക്ക​റി ക​ർ​ഷ​ക​നു​ള്ള അ​വാ​ർ​ഡ് അ​തു​ൽ​കൃ​ഷ്ണ​യ്ക്ക്; മകന്‍റെ അവാർഡ് ദാന ചടങ്ങിൽ പങ്കെടുക്കാൻ   പരോളിൽ ബാലാജി എത്തുന്നു; ഇരട്ടി സന്തോഷമെന്ന് അതുൽ

കു​ന്നം​കു​ളം: ജി​ല്ല​യി​ലെ മി​ക​ച്ച വി​ദ്യാ​ർ​ഥി പ​ച്ച​ക്ക​റി ക​ർ​ഷ​ക​നു​ള്ള അ​വാ​ർ​ഡ് നേ​ടി​യ പെ​രു​ന്പി​ലാ​വ് ടി.​എം. ഹൈ​സ്കൂ​ളി​ലെ അ​തു​ൽ​കൃ​ഷ്ണ​യു​ടെ അ​വാ​ർ​ഡ്ദാ​ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ ജ​യി​ലി​ൽ ക​ഴി​യു​ന്ന സി​പി​എം മു​ൻ ജി​ല്ലാ ക​മ്മി​റ്റി​യം​ഗം എം. ​ബാ​ലാ​ജി​ക്ക് ഹൈ​ക്കോ​ട​തി​യു​ടെ പ്ര​ത്യേ​ക അ​നു​മ​തി.

പ​ച്ച​ക്ക​റി കൃ​ഷി രം​ഗ​ത്ത് ഏ​റെ അ​വാ​ർ​ഡു​ക​ൾ നേ​ടി​യ ആ​ളാ​ണ് മു​ൻ ഏ​രി​യാ സെ​ക്ര​ട്ട​റി കൂ​ടി​യാ​യ എം. ​ബാ​ലാ​ജി. അ​ച്ഛ​ന്‍റെ വ​ഴി​യെ മ​ക​നും കാ​ർ​ഷി​ക​വൃ​ത്തി​യി​ൽ ക​ഴി​വ് തെ​ളി​യി​ക്കു​ക​യും വീ​ട്ടി​ലും മ​റ്റും പ​ച്ച​ക്ക​റി​കൃ​ഷി​യി​ൽ സ​ജീ​വ​മാ​യി ഇ​ട​പെ​ടു​ക​യും ചെ​യ്തു.

പ​ന​ഠ​ന​ത്തോ​ടൊ​പ്പം ന​ട​ത്തി​യ പ​ച്ച​ക്ക​റി കൃ​ഷി​യി​ലൂ​ടെ അ​തു​ൽ കൃ​ഷ്ണ മി​ക​ച്ച വി​ള​വും സ്വ​ന്ത​മാ​ക്കി. ഇ​താ​ണ് ജി​ല്ല​യി​ലെ മി​ക​ച്ച ക​ർ​ഷ​ക വി​ദ്യാ​ർ​ഥി​ക്കു​ള്ള അ​വാ​ർ​ഡ് ക​ര​സ്ഥ​മാ​ക്കാ​ൻ സാ​ധി​ച്ച​ത്. എ​ന്നാ​ൽ ത​ട​വി​ന് ശി​ക്ഷ​ക്ക​പ്പെ​ട്ട് എം. ​ബാ​ലാ​ജി ഇ​പ്പോ​ൾ ക​ണ്ണൂ​ർ ജ​യി​ലി​ലാ​ണ്. അ​ച്ഛ​നി​ൽ​നി​ന്നും സ്വാ​യ​ത്ത​മാ​ക്കി​യ കാ​ർ​ഷി​ക അ​റി​വ് പ്രാ​യോ​ഗി​ക​മാ​യി ന​ട​പ്പി​ൽ വ​രു​ത്തി.

മി​ക​ച്ച കു​ട്ടി ക​ർ​ഷ​ക​നാ​യ അ​തു​ലി​നെ ആ​ദ​രി​ക്കു​ന്ന ച​ട​ങ്ങി​ൽ പ​ങ്കു​കൊ​ള്ളു​ക​യെ​ന്ന സ്വ​പ്ന​ത്തോ​ടെ​യാ​ണ് ബാ​ലാ​ജി പ്ര​ത്യേ​ക പ​രോ​ള​നാ​യി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. നാ​ളെ തൃ​ശൂ​രി​ൽ​വ​ച്ചാ​ണ് പു​ര​സ്കാ​ര സ​മ​ർ​പ്പ​ണ ച​ട​ങ്ങ്. ഇ​തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി മൂ​ന്നു​ദി​വ​സ​ത്തെ പ​രോ​ളാ​ണ് ബാ​ലാ​ജി​ക്ക് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്.

അ​വാ​ർ​ഡി​നു​പ​രി ഇ​ത് വാ​ങ്ങി​ക്കു​ന്ന ച​ട​ങ്ങി​ൽ ത​ന്‍റെ ഏ​റ്റ​വും പ്രി​യ​പ്പെ​ട്ട അ​ച്ഛ​ന്‍റെ സാ​ന്നി​ധ്യം​കൂ​ടി ഉ​ള്ള​തി​ന്‍റെ ഇ​ര​ട്ടി സ​ന്തോ​ഷ​ത്തി​ലാ​ണ് അ​തു​ൽ​കൃ​ഷ്ണ.

Related posts