പണിപാളി! ത​ടാ​ക​ത്തി​നു മു​ക​ളി​ൽ കൂ​ടി ഊ​ഞ്ഞാ​ലാ​ടി​യ യു​വ​തി വീ​ണ​ത് മു​ത​ല​യ്ക്ക് സ​മീ​പം; അപകടമൊഴിവായത് തലനാരിഴയ്ക്ക്…

ഊ​ഞ്ഞാ​ലാ​ടു​ക​യാ​യി​രു​ന്ന യു​വ​തി മു​ത​ല​യു​ള്ള തടാകത്തിലേ​ക്കു വീ​ഴു​ന്ന​തി​ന്‍റെ ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു. ഫ്ളോ​റി​ഡ​യി​ലെ എ​വ​ർ​ഗ്ലേ​ഡ്സി​ലു​ള്ള ഒ​രു ന​ദി​യു​ടെ സ​മീ​പ​മു​ള്ള വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ത്തി​ലാ​ണ് സം​ഭ​വം.

തടാകത്തിന്‍റെ ക​ര​യ്ക്കു സ​മീ​പം ഒ​രു മു​ത​ല കി​ട​ക്കു​ന്പോ​ൾ സ​ന്ദ​ർ​ശ​ക​രി​ലൊ​രാ​ൾ മു​ത​ല​യു​ടെ മു​ഖ​ത്ത് ത​ന്‍റെ കാ​ലു​കൊ​ണ്ട് ത​ട്ടു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളി​ലാ​ദ്യം. ഈ ​സ​മ​യം ഒ​രു യു​വ​തി ത​ടാ​ക​ത്തി​ൽ കൂ​ടി നീ​ന്തു​ന്ന​തു കാ​ണാം.

അ​ൽ​പ്പ സ​മ​യ​ത്തി​നു ശേ​ഷം ഈ ​മു​ത​ല തി​രി​കെ പോ​കു​ന്പോ​ൾ സ​ന്ദ​ർ​ശ​ക​രി​ലൊ​രാ​ളാ​യ ഒ​രു യു​വ​തി ഉൗ​ഞ്ഞാ​ലി​ൽ ക​യ​റി ത​ടാ​ക​ത്തി​നു മു​ക​ളി​ൽ കൂ​ടി ആ​ടു​വാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ ഉ​ട​ൻ ത​ന്നെ ഇ​വ​ർ പി​ടി​വി​ട്ട് വെ​ള്ള​ത്തി​ലേ​ക്കു വീ​ഴു​ക​യും ചെ​യ്തു.

മു​ത​ല​യു​ടെ സ​മീ​പ​ത്തേ​ക്കാ​ണ് ഇ​വ​ർ വീ​ണ​ത്. പ​രി​ഭ്രാ​ന്തി​യി​ലാ​യ ഇ​വ​ർ പെ​ട്ട​ന്നു ത​ന്നെ മു​ത​ല​യു​ടെ സ​മീ​പ​ത്തു നി​ന്നും നീ​ന്തി മാ​റി പോ​കു​ക​യും ചെ​യ്തു. സ​മീ​പം നി​ന്ന​യൊ​രാ​ളാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ​ത്.

മു​ത​ല അ​ക്ര​മാ​സ​ക്ത​നാ​കാ​തി​രു​ന്ന​തി​നാ​ലാ​ണ് വ​ലി​യ അ​പ​ക​ട​മൊ​ഴാ​വാ​യ​തെ​ന്നാ​ണ് ഏ​വ​രു​ടെ​യും അ​ഭി​പ്രാ​യം.

Related posts