ന്യൂഡൽഹി: രാജ്യത്ത് ഐഎസ്ഐ മാർക്ക് ഇല്ലാത്ത ഹെൽമെറ്റുകൾ വിൽക്കുന്നതിൽ നിരോധനം ഏർപ്പെടുത്തും. ഐഎസ്ഐ മാർക്ക് ഇല്ലാത്ത ഹെൽമെറ്റുകൾ വിൽക്കുന്നത് ആറു മാസത്തിനുള്ളിൽ നിരോധിക്കുമെന്ന് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡാർഡ്സ് (ബിഐഎസ്) സുപ്രീംകോടതിയെ അറിയിച്ചു. ഇതിനായുള്ള നടപടികൾ പൂർത്തിയായെന്നും ബിഐഎസ് അറിയിച്ചു.
ബിഐഎസിന്റെ തീരുമാനത്തെ ഐഎസ്ഐ ഹെൽമെറ്റ് അസോസിയേഷൻ സ്വാഗതം ചെയ്തു. ഈ വർഷം അവസാനം മുതൽ ഇരുചക്ര വാഹനയാത്രക്കാർക്കുള്ള ഐഎസ്ഐ മാർക്ക് ഇല്ലാത്ത ഹെൽമെറ്റുകൾ വിൽക്കുന്നത് കുറ്റകരമാണെന്നും സംഘടന പറഞ്ഞു.
ഇപ്പോഴത്തെ കണക്കുകൾ പ്രകാരം ഇന്ത്യയിലെ 75-80 ശതമാനം ഇരുചക്രവാഹനയാത്രക്കാരും ഐഎസ്ഐ മാനദണ്ഡങ്ങൾ പാലിച്ച് നിർമിക്കുന്ന ഹെൽമെറ്റുകളല്ല ഉപയോഗിക്കുന്നതെന്ന് ഐഎസ്ഐ ഹെൽമെറ്റ് മാനുഫാക്ചറേഴ്സ് അസോസിയേഷൻ പ്രസിഡന്റ് രാജീവ് കപൂർ പറഞ്ഞു.