വൃ​ദ്ധ മാ​താ​വി​ന്‍റെ സ്വ​പ്നം ഏ​റ്റെ​ടു​ത്ത് കി​ണ​ർ നി​ർ​മി​ച്ചു ന​ൽ​കി പാ​ട്ട​രു​വി പ്ര​വാ​സി കൂ​ട്ടാ​യ്മ

ച​വ​റ: ഒ​രി​റ്റ് കു​ടി​വെ​ള്ള​ത്തി​ന് കു​ട​വു​മാ​യി അ​യ​ൽ വീ​ടു​ക​ളി​ൽ ഓ​ടി ന​ട​ന്ന സ​ര​സ്വ​തി​യ​മ്മ​യ്ക്കി​നി വെ​ള്ള​ത്തി​നാ​യി ദു​രി​ത​മി​ല്ല. വൃ​ദ്ധ മാ​താ​വി​ന്‍റെ സ്വ​പ്നം ഏ​റ്റെ​ടു​ത്ത് പാ​ട്ട​രു​വി പ്ര​വാ​സി ന​വ മാ​ധ്യ​മ കൂ​ട്ടാ​യ്മ​യാ​ണ് വീ​ട്ടു​മു​റ്റ​ത്ത് കി​ണ​ർ നി​ർ​മി​ച്ച് ന​ൽ​കി​യ​ത്.

പൂ​ർ​ത്തി​യാ​യ കി​ണ​റി​ൽ നി​ന്നും പ്ര​വാ​സി​ക​ളു​ടെ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ആ​ദ്യ തൊ​ട്ടി വെ​ള്ളം കോ​രി​യ​പ്പോ​ൾ സ​ര​സ്വ​തി​യ​മ്മ സ​ന്തോ​ഷ​വ​തി​യാ​യി. പ​ന്മ​ന ന​ടു​വ​ത്ത് ചേ​രി​യി​ൽ വ​ള്ളൂ​ച്ചാ​ലി​ൽ സ​ര​സ്വ​തി​യ​മ്മ​യ്ക്കാ​ണ് പ്ര​വാ​സി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വീ​ട്ടു​മു​റ്റ​ത്ത് കി​ണ​ർ നി​ർ​മി​ച്ച​ത്.

മാ​ന​സി​ക വൈ​ക​ല്യ​മു​ള്ള മ​ക​നും വൃ​ദ്ധ​യാ​യ സ​ഹോ​ദ​രി​ക്കു​മൊ​പ്പം ഏ​ത് സ​മ​യ​വും ത​ക​ർ​ന്ന് വീ​ഴാ​റാ​യ ഷെ​ഡി​ൽ ക​ഴി​യു​ന്ന വൃ​ദ്ധ മാ​താ​വി​ന്‍റെ ദു​രി​താ​വ​സ്ഥ മ​ന​സി​ലാ​ക്കി വാ​ർ​ഡ് മെ​മ്പ​ർ നി​സാ​ർ വ​ര​വി​ള​യാ​ണ് പ്ര​വാ​സി​ക​ളു​ടെ ന​വ മാ​ധ്യ​മ കൂ​ട്ടാ​യ്മ​യാ​യ പാ​ട്ട​രു​വി​യു​ടെ മു​ന്നി​ൽ കി​ണ​ർ നി​ർ​മാ​ണ വി​വ​രം അ​റി​യി​ക്കു​ന്ന​ത്.

20 ഓ​ളം അം​ഗ​ങ്ങ​ൾ നി​റ​ഞ്ഞ മ​ന​സോ​ടെ ദൗ​ത്യം ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു. നി​ർ​മാ​ണ​ത്തി​ന്‍റെ പൂ​ർ​ണ ചി​ല​വും സം​ഘം ഏ​റ്റെ​ടു​ത്ത​തോ​ടെ ന​വ മാ​ധ്യ​മ​ക്കു​ട്ടാ​യ്മ​യു​ടെ നാ​ട്ടി​ലു​ള്ള പ്ര​വാ​സി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​ർ​മാ​ണം ആ​രം​ഭി​ച്ചു.

ര​ണ്ട് ദി​വ​സം കൊ​ണ്ടാ​ണ് 12 തൊ​ടി​ക​ളി​ൽ കി​ണ​ർ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ​ത്. ച​വ​റ എ​സ്ഐ ജ​യ​കു​മാ​റാ​ണ് ആ​ദ്യ തൊ​ട്ടി വെ​ള്ളം കോ​രി ഉ​ദ്ഘാ​ട​നം നി​ർ​വഹി​ച്ച​ത്. വാ​ർ​ഡ് മെ​മ്പ​ർ നി​സാ​ർ വ​ര​വി​ള, പാ​ട്ട​രു​വി പ്ര​വ​ർ​ത്ത​ക​രാ​യ നി​സാ​ർ വ​ലി​യ​ത്ത്, പ​ന്മ​ന മു​ഹ​മ്മ​ദ് കു​ഞ്ഞ്, ഹു​സൈ​ൻ ത​ണ്ട​ള​ത്ത്, സ​ലീം പ​ള്ളി വ​ട​ക്ക, ഉ​മ​ർ മു​ക്താ​ർ, എ​ന്നി​വ​ർ പ്രസംഗി​ച്ചു.

Related posts