നെ​ല്ല് മോ​ശ​മെ​ന്നു പ്ര​ച​രി​പ്പി​ച്ച് ക​ർ​ഷ​ക​രെ ദ്രോ​ഹി​ക്കാ​ൻ  വ​ൻ​കി​ട അ​രി​ കമ്പ​നി​ക​ളെ അ​നു​വ​ദി​ക്കി​ല്ല: മ​ന്ത്രിവി.​എ​സ്. സു​നി​ൽ​കു​മാ​ർ

മു​തു​വ​റ: നെ​ല്ല് മോ​ശ​മാ​ണെ​ന്ന് പ്ര​ചാ​ര​ണം ന​ട​ത്തി നെ​ൽ​ക​ർ​ഷ​ക​രെ ദ്രോ​ഹി​ക്കാ​ൻ വ​ൻ​കി​ട അ​രി​ കന്പ​നി​ക​ളെ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് കൃ​ഷി വ​കു​പ്പ് മ​ന്ത്രി വി.​എ​സ്. സു​നി​ൽ​കു​മാ​ർ പ​റ​ഞ്ഞു. സി​വി​ൽ സ​പ്ലൈ​സ് ഏ​റ്റെ​ടു​ത്ത് ന​ൽ​കു​ന്ന നെ​ല്ലി​ന് പ​ക​രം നി​ല​വാ​രം കു​റ​ഞ്ഞ അ​രി മ​ട​ക്കി ന​ൽ​കു​ന്ന ക​ന്പ​നി​ക​ളു​ടെ സ​മീ​പ​ന​ത്തി​നെ​തി​രെ ക​ർ​ക്ക​ശ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഹാ​ൻ​ഡ്ലിം​ഗ് ചാ​ർ​ജ് ക​ര​ഷ​ക ദ്രോ​ഹ​മാ​ണെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. കാ​ർ​ഷി​ക വി​ക​സ​ന ക​ർ​ഷ​ക വ​കു​പ്പി​ന്‍റെ പു​ഴ​യ്ക്ക​ൽ ബ്ലോ​ക്ക് ആ​ത്മ​യു​ടേ​യും നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ക​ർ​ഷ​ക സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി രു​ന്നു അ​ദ്ദേ​ഹം. പു​ഴ​യ്ക്ക​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ലൈ​ജു സി. ​എ​ട​ക്ക​ള​ത്തൂ​ർ അ​ദ്ധ്യ​നാ​യി.

വി​ക​സ​ന സ്റ്റാ​ന്‍റിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ സി.​വി. കു​രി​യാ​ക്കോ​സ്, കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ആ​ർ. രു​ഗ്മ​ണി, ആ​ത്മ പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ർ ഹ​ണി മാ​ത്യൂ​സ്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ വി.​ഒ. ചു​മ്മാ​ർ, രാ​ധ ര​വീ​ന്ദ്ര​ൻ, വി​ജ​യ ബാ​ബു​രാ​ജ്, കൃ​ഷി ഡ​പ്യ​ട്ടി ഡ​യ​റ​ക്ട​ർ ക​ല, മ​യ്യി​ൽ കൃ​ഷി ഓ​ഫീ​സ​ർ പി.​കെ. രാ​ധാ​കൃ​ഷ്ണ​ൻ പി. ​ഉ​ണ്ണി​രാ ജ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

വ​ര​ടി​യം പാ​ട​ശേ​ഖ​രം (അ​വ​ണൂ​ർ പ​ഞ്ചാ​യ​ത്ത്), സ​ർ​വീ​സ് കോ-​ഓ​പ​റേ​റ്റീ​വ് ബാ​ങ്ക് (തോ​ളൂ​ർ പ​ഞ്ചാ​യ ത്ത്), ​ഒ​ന്പ​തു​മു​റി പ​ട​വ് (അ​ടാ​ട്ട് പ​ഞ്ചാ​യ​ത്ത്), കൊ​ട്ടേ​ക്കാ​ട് പ​ള്ളി​ത്താ​ഴം ന​ല്ലു​ല്പാ​ദ​ക സ​മി​തി (കോ​ല​ഴി പ​ഞ്ചാ​യ​ത്ത്), മു​ണ്ടൂ​ർ താ​ഴം പ​ട​വ് (കൈ​പ്പ​റ​ന്പ് പ​ഞ്ചാ​യ​ത്ത്), പു​ല്ല​ഴി കോ​ൾ പ​ട​വ് (അ​യ്യ​ന്തോ​ൾ) എ​ന്നീ പ​ട​വു​ക​ൾ​ക്ക് മി​നി റൈ​സ് മി​ല്ലു​ക​ൾ വി​ത​ര​ണം ചെ​യ്തു.

Related posts