തളിപ്പറമ്പ്: തൃച്ചംബരം ക്ഷേത്രോത്സവം കണ്ട് മടങ്ങുകയായിരുന്ന എസ്എഫ്ഐ പ്രവർത്തകനെ കുത്തിപരിക്കേല്പിച്ച സംഭവത്തിൽ മൂന്ന് ബിജെപി-ആർഎസ്എസ് പ്രവർത്തകർ കൂടി അറസ്റ്റിൽ. ചെറുകുന്ന് താവം സ്വദേശികളായ ശരത്, അക്ഷയ്, അതുല്‍ എന്നിവരെയാണ് തളിപ്പറന്പ് ഡിവൈഎസ്പി കെ.വി. വേണുഗോപാലിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇനി ഏഴ് പ്രതികള്‍ കൂടി ഈ കേസില്‍ പിടിയിലാവാനുണ്ട്.
ഇന്നലെ പുലര്‍ച്ചെ മൂന്നോടെയായിരുന്നു സംഭവം. എസ്എഫ്ഐ പ്രവർത്തകരായ ഞാറ്റുവയൽ സ്വദേശികളായ നടുവയല്‍ വീട്ടില്‍ കിരണ്‍ (19), ഇരയില്‍ ഹൗസില്‍ അര്ജുന് (19), കീഴാറ്റൂരിലെ പച്ച ഹൗസില്‍ ധീരജ് (18), പറശിനിക്കടവ് കുഞ്ഞിപ്പുരയില്‍ വീട്ടില്‍ അശ്വന്ത് (19) എന്നിവരെയാണ് ആക്രമിച്ചത്.