കോഴിക്കോട്: കുലംകുത്തി പ്രയോഗം തിരുത്തി പിണറായി വിജയൻ ജനങ്ങളോട് മാപ്പ് പറയണമെന്ന് ആ ർഎംപിഐ സംസ്ഥാന സെക്രട്ടറി എൻ.വേണു പറഞ്ഞു. ടിപി വധം സിപിഎം നേതാക്കളെ വിടാതെ പിൻതുടരു ബോൾ കൊലയാളി പാർട്ടി എന്ന നിലയിൽ അവർ ജനങ്ങളിൽ നിന്നും ഒറ്റപ്പെട്ടുകൊണ്ടിരിക്കുകയാണ്.
ടിപിയുടെ നിലപാടിൽനിന്നും ആർഎംപിഐ വ്യതിചലിച്ചെന്ന കോടിയേരിയുടെ വിമർശനം വൈകിയാണെങ്കിലും ടിപിയെയും അദ്ദേഹത്തിന്റെ പാർട്ടിയെയും അ ഗീകരിക്കാൻ സിപിഎം നിർബന്ധിതമായതിന്റെ തെളിവാണ് ആർഎംപിഐക്കെതിരെ കഴിഞ്ഞ 10 വർഷമായി നിരന്തര അക്രമണങ്ങും അപവാദ പ്രചാരണങ്ങളും നടത്തിയിട്ടും പാർട്ടിയെ ഒരു പോറലേല്പ്പിക്കാനം കഴിഞ്ഞില്ല എന്നു മാത്രമല്ല അഖിലേന്ത്യാ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന രാഷ്ടീയ പാർട്ടിയായി മാറുകയും ചെയ്തു.
പിണറായി സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം സമാനതകളില്ലാത്ത ആക്രമണങ്ങളും കള്ളക്കേസുകളുമാണ് നേരിടേണ്ടി വന്നത് പോലീസ് കാഴ്ചക്കാരായി മാറുകയാണ്. ഈ ഫാസിസത്തെ നേരിടാൻ എല്ലാ ജനാധിപത്യ പ്രസ്ഥാനങ്ങളെയും യോജിപ്പിച്ച് കൊണ്ട് പ്രതിരോധം തീർക്കുമ്പോൾ ഉണ്ടായഒറ്റപ്പെടല് കൊണ്ടാണ് കോടിയേരിക്ക് ടിപിയെ അംഗീകരിക്കേണ്ടി വന്നതെന്നും അതുകൊണ്ട് ചന്ദ്രശേഖരനെ ഗൂഡാലോചന നടത്തി കൊന്നതെന്തിനാണെന്ന് വിശദീകരിക്കാനുള്ള ആർജവം കോടിയേരി കാണിക്കണമെന്നും വേണു പ്രസ്താവനയിൽ പറഞ്ഞു.