മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാനുള്ള അനുവാദം ഇതുവരെയും പ്രിയയ്ക്ക് ഞങ്ങള്‍ നല്‍കിയിട്ടില്ല! അഡാര്‍ ലവ് താരം പ്രിയ വാര്യരുടെ മാതാപിതാക്കളുടെ വാക്കുകള്‍ ചര്‍ച്ചാവിഷയമാക്കി സോഷ്യല്‍മീഡിയയും ആരാധകരും

ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാറ് ലവിലൂടെ ലോകം മുഴുവന്‍ താരമായ നടിയാണ് പ്രിയ പ്രകാശ് വാര്യര്‍. സിനിമയിലെ ഗാനത്തിലെ ഒരേയൊരു രംഗത്തിലൂടെ യുവാക്കളുടെ ഹരമായി മാറിയിരിക്കുകയാണ് പ്രിയ. സാമൂഹിക മാധ്യമങ്ങളില്‍ അത്ര സജീവമല്ലാതിരുന്ന താരത്തിനെ ഇപ്പോള്‍ വിവിധ സമൂഹമാധ്യമങ്ങളിലൂടെ പിന്തുടരുന്നത് ലക്ഷക്കണക്കിനാളുകളാണ്. പ്രിയ പങ്കുവയ്ക്കുന്ന ഓരോ വീഡിയോകളും ചിത്രങ്ങളും നിമിഷ നേരം കൊണ്ടാണ് ഹിറ്റാകുന്നത്.

എന്നാല്‍ എത്രവലിയ താരമാണെന്ന് പറഞ്ഞാലും പ്രിയയ്ക്ക് ഇപ്പോഴും ഫോണ്‍ ഉപയോഗിക്കാനുള്ള അനുവാദം തങ്ങള്‍ നല്‍കിയിട്ടില്ലെന്ന മാതാപിതാക്കളുടെ വാക്കുകളാണ് ഇപ്പോള്‍ പ്രിയയുടെ ആരാധകരുടെയിടയില്‍ ചര്‍ച്ചാവിഷയമായിരിക്കുന്നത്. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പ്രിയയുടെ അച്ഛന്‍ പ്രകാശ് ഇക്കാര്യം വെളിപ്പെടുത്തിയത്. പ്രിയ കയ്യില്‍ കൊണ്ട് നടക്കുന്ന ഫോണില്‍ സിം കാര്‍ഡില്ല.

സ്വന്തമായി ഫോണ്‍ ഉപയോഗിക്കാനുള്ള അനുവാദം പ്രിയയ്ക്ക് നല്‍കിയിട്ടില്ല. ഇതുവരെ പ്രിയയുടെ അമ്മയുടെ ഫോണ്‍ ആണ് അവള്‍ ഉപയോഗിച്ചിട്ടുള്ളത്. ഇപ്പോള്‍ പോലും മൊബൈല്‍ ഹോട് സ്‌പോട് സജ്ജമാക്കുമ്പോഴാണ് അവള്‍ക്ക് ഫോണ്‍ ഉപയോഗിക്കാനുള്ള അനുവാദം’. – പ്രകാശ് പറയുന്നു. ഏതായാലും പ്രിയയെ ഹിറ്റാക്കിയ ട്രോളര്‍മാര്‍ ഇതും ഏറ്റെടുത്ത് കഴിഞ്ഞു.

സിം ഇല്ലെങ്കില്‍ പിന്നെ എന്തിനാ പിള്ളെച്ചോ ഫോണ്‍ എന്ന് ചോദിച്ച് ട്രോളര്‍മാര്‍ അവരുടെ പണി തുടങ്ങിയിരിക്കുകയാണ്. അവള്‍ വെറുമൊരു സാധാരണ പെണ്‍കുട്ടിയായിരുന്നു എന്നാല്‍ വ്യത്യസ്തമായ ആഗ്രഹങ്ങളായിരുന്നു അവള്‍ക്കുണ്ടായിരുന്നത്. അതുപോലെ തന്നെ പാട്ടിനോടും നൃത്തത്തോടും അവള്‍ക്ക് നല്ല താല്പര്യവുമുണ്ടായിരുന്നുവെന്നും പ്രകാശ് പറഞ്ഞു.

 

Related posts