മേ​​രി​​കോ​​മി​​ന്‍റെ അ​​ക്കാ​​ദ​​മി മോ​​ദി ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും

ന്യൂ​​ഡ​​ൽ​​ഹി: ഇ​​ന്ത്യ​​ൻ വ​​നി​​താ ബോ​​ക്സിം​​ഗി​​ന്‍റെ മു​​ഖ​​മാ​​യ മേ​​രി​​കോ​​മി​​ന്‍റെ അ​​ക്കാ​​ദ​​മി പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി വെ​​ള്ളി​​യാ​​ഴ്ച ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. ഇം​​ഫാ​​ലി​​ലാ​​ണ് കോ​​മി​​ന്‍റെ അ​​ക്കാ​​ദ​​മി. ഒ​​ളി​​ന്പി​​ക് മെ​​ഡ​​ൽ ജേ​​താ​​ക്ക​​ളാ​​യ ബോ​​ക്സിം​​ഗ്താ​​രം വി​​ജേ​​ന്ദ​​ർ സിം​​ഗും ഗു​​സ്തി താ​​രം സു​​ശീ​​ൽ കു​​മാ​​റും ച​​ട​​ങ്ങി​​ൽ സം​​ബ​​ന്ധി​​ക്കും.

ഇം​​ഫാ​​ലി​​ൽ​​നി​​ന്ന് പ​​ത്ത് കി​​ലോ​​മീ​​റ്റ​​ർ അ​​ക​​ലെ​​യാ​​യി 3.3 ഏ​​ക്ക​​റി​​ലാ​​ണ് അ​​ക്കാ​​ദ​​മി സ്ഥി​​തി ചെ​​യ്യു​​ന്ന​​ത്. 2013ൽ ​​മ​​ണി​​പ്പു​​ർ സ​​ർ​​ക്കാ​​രാ​​ണ് അ​​ക്കാ​​ദ​​മി​​ക്കാ​​യി സ്ഥ​​ലം അ​​നു​​വ​​ദി​​ച്ച​​ത്. നി​​ല​​വി​​ൽ 20 പെ​​ണ്‍​കു​​ട്ടി​​ക​​ൾ അ​​ട​​ക്കം 45 യു​​വ ബോ​​ക്സ​​ർ​​മാ​​രാ​​ണ് അ​​ക്കാ​​ദ​​മി​​യി​​ൽ മേ​​രി​​കോ​​മി​​ന്‍റെ ശി​​ക്ഷ​​ണ​​ത്തി​​ലു​​ള്ള​​ത്.

 

Related posts