ടീച്ചറുമായി അരുതാത്ത ബന്ധം, മകളെ വിലക്കിയ അമ്മയ്ക്ക് ദാരുണാന്ത്യം, 18കാരി ചെയ്തത് മനുഷത്വം മരവിക്കുന്ന ക്രൂരത, മകള്‍ക്കെതിരേ പിതാവ് രംഗത്ത്

സ്വന്തം അധ്യാപികയുമായുള്ള അരുതാത്ത ബന്ധം ചോദ്യം ചെയ്ത അമ്മയെ മകള്‍ കൊലപ്പെടുത്തി. പതിനെട്ടുകാരിയായ കോളജ് വിദ്യാര്‍ഥിനിയാണ് അമ്മയെ കൊലപ്പെടുത്തിയത്. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. കഴിഞ്ഞ കുറേ മാസങ്ങളായി തന്റെ മകളും അദ്ധ്യാപികയും തമ്മില്‍ വഴിവിട്ട ബന്ധം തുടര്‍ന്ന് വരികയായിരുന്നുവെന്ന് പിതാവിന്റെ പരാതി.

ഇരുവരും ചേര്‍ന്ന് ഒളിച്ചോടാനും പദ്ധതിയിട്ടിരുന്നു. ഈ ബന്ധത്തെ എതിര്‍ത്തതിന്റെ പേരിലാണ് തന്റെ ഭാര്യയെ കൊലപ്പെടുത്തിയത്. വെള്ളിയാഴ്ച്ച തന്റെ ഇളയ മകള്‍ സ്&്വംിഷ;കൂള്‍ വിട്ട് വന്നപ്പോഴാണ് രക്തത്തില്‍ കുളിച്ച് കിടക്കുന്ന നിലയില്‍ മാതാവിന്റെ ശരീരം കാണുന്നതെന്നും പിതാവ് മൊഴി നല്‍കി. ഉടന്‍ തന്നെ പൊലീസില്‍ വിവരം അറിയിച്ചു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഞായറാഴ്&്വംിഷ;ച മരണം സംഭവിച്ചിരുന്നു.

സംഭവത്തില്‍ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടികള്‍ക്കെതിരെ വിവിധ വകുപ്പുകള്‍ ചുമത്തി കേസെടുത്തിട്ടുണ്ടെന്നും എന്നാല്‍ ഇക്കാര്യത്തിലെ നിജസ്ഥിതി കൂടുതല്‍ അന്വേഷണത്തിന് ശേഷമേ പറയാന്‍ കഴിയൂ എന്നും പോലീസ് വൃത്തങ്ങള്‍ പ്രതികരിച്ചു. സംഭവത്തില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യും.

 

Related posts