തിരുവനന്തപുരം: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയെ വിജയിപ്പിക്കാൻ ആഹ്വാനം ചെയ്ത ഡിവൈഎസ്പിക്കെതിരേ പരാതിയുമായി കോണ്ഗ്രസ്. ചെങ്ങന്നൂർ ഡിവൈഎസ്പി അനീഷ് വി.കോരയ്ക്കെതിരേ കോണ്ഗ്രസ് നേതൃത്വം മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കും പരാതി നൽകി.
എൽഡിഎഫ് സ്ഥാനാർഥിയെ വിജയിപ്പിക്കാൻ ആഹ്വാനം ചെയ്തുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റ് ഡിവൈഎസ്പി സ്വന്തം അക്കൗണ്ടിൽ ഷെയർ ചെയ്തെന്നാണു കോണ്ഗ്രസ് പരാതിയിൽ ആരോപിക്കുന്നത്.