യു​വാ​വി​നെ​യും സ്ത്രീ​യേ​യും പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ൽ നാലു പേ​ർ അ​റ​സ്റ്റി​ൽ; ആ​ർ എ​സ് എ​സ് വി​ട്ട് ഡി​വൈ​എ​ഫ്ഐ​യി​ൽ ചേർന്നതിന്‍റെ വൈരാഗ്യമാണ് അക്രമത്തിന് പിന്നിലെന്ന് പോലീസ്

ച​വ​റ : വീ​ട്ടി​ൽ ക​യ​റി യു​വാ​വി​നെ​യും സ്ത്രീ​യേ​യും പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ൽ നാലു പേ​ർ അ​റ​സ്റ്റി​ൽ. തൊ​ടി​യൂ​ർ വേ​ങ്ങ​റ സ്വ​ദേ​ശി​ക​ളാ​യ വി​ഷ്ണു​ഭ​വ​നി​ൽ വി​ഷ്ണു ( 24 ), ആ​ർ.​എ​സ് നി​വാ​സി​ൽ ശ്യാ​മ​പ്ര​സാ​ദ് ( 25 ), ചെ​റു​തി​ട്ട​യി​ൽ സു​വ​ർ​ണകു​മാ​ർ ( 40 ), മ​ഹേഷ് ഭ​വ​നി​ൽ മ​ഹേ​ഷ് ( 30 ) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ൽ ആ​യ​ത്.

തൊ​ടി​യൂ​ർ അം​ബേ​ദ്ക്ക​ർ കോ​ള​നി​യി​ൽ രാ​ഹു​ലി ( 23 ) നേ​യും അ​ക്ര​മം ത​ട​യാ​നെ​ത്തി​യ രാ​ഹു​ലി​ന്‍റെ കു​ഞ്ഞ​മ്മ​ ഗീ​ത (42) യേ​യും വീ​ട്ടി​ൽ ക​യ​റി ആ​ക്ര​മി​ച്ച് പ​രു​ക്കേ​ൽ​പ്പി​ച്ച കേ​സി​ലാ​ണ് നാ​ലു​പേ​രും അ​റ​സ്റ്റി​ൽ ആ​യ​ത്.

ച​വ​റ​യി​ലെ പ​യ്യ​ല​ക്കാ​വ് ക്ഷേ​ത്ര​ത്തി​നു സ​മീ​പ​മു​ള്ള ഗീ​ത​യു​ടെ വീ​ട്ടി​ൽ എ​ത്തി​യാ​ണ് രാ​ഹു​ലി​നെ പ​തി​ന​ഞ്ചോ​ളം അ​ക്ര​മി​ക​ൾ ക​ഴി​ഞ്ഞ എട്ടിന് ​രാ​ത്രി 10.30 ഓ​ടെ വീ​ടി​നു​ള്ളി​ൽ ക​യ​റി ആ​ക്ര​മി​ച്ച​ത്. ഇ​രു​മ്പു​വ​ടി കൊ​ണ്ട് കൈ​കാ​ലു​ക​ൾ​ക്ക് പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും വ​ടി​വാ​ൾ​കൊ​ണ്ടു വെ​ട്ടു​ക​യും ചെ​യ്തു.

തൊ​ടി​യൂ​രി​ലെ അം​ബേ​ദ്ക്ക​ർ ഗ്രാ​മ​ത്തി​ൽ നി​ര​വ​ധി പ്ര​വ​ർ​ത്ത​ക​ർ ആ​ർ എ​സ് എ​സ് വി​ട്ട് ഡി​വൈ​എ​ഫ്ഐ​യി​ൽ ചേ​ർ​ന്നി​രു​ന്നു. തു​ട​ർ​ന്ന് ഇ​വി​ടെ ആ​ക്ര​മ​ണ പ​ര​മ്പ​ര​യാ​യി​രു​ന്നു. ഇ​തി​നെ തു​ട​ർ​ന്നാ​ണ് രാ​ഹു​ൽ ച​വ​റ​യി​ലെ കു​ഞ്ഞ​മ്മ​യു​ടെ വീ​ട്ടി​ൽ താ​മ​സി​ച്ചു വ​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

രാ​ഹു​ൽ ആ​ർ എ​സ് എ​സ് വി​ട്ട് ഡി​വൈ​എ​ഫ്ഐ​യി​ൽ ചേ​ർ​ന്നി​രു​ന്നു. ഇ​താ​ണ് അ​ക്ര​മ​ണ​ത്തി​നു കാ​ര​ണ​മെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് പോ​ലീ​സ്

Related posts