മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ ബിസിനസ് ഗ്രൂപ്പുകളിലൊന്നായ ടാറ്റാ ഗ്രൂപ്പ് തങ്ങളുടെ ഉടമസ്ഥതയിലുള്ള ടാറ്റാ കൺസൾട്ടൻസി സർവീസസിലെ (ടിസിഎസ്) ഓഹരികൾ വിറ്റു. രണ്ട് ഇടപാടുകളിലായി 3.12 കോടി ഓഹരികളാണ് (1.63 ശതമാനം) വിറ്റത്. ഓഹരിയൊന്നിന് 2,876.46 രൂപയ്ക്ക്2.06 കോടി ഓഹരികളും ശേഷിക്കുന്ന 1.06
കോടി ഓഹരികൾ ഓഹരിയൊന്നിന് 2,872.19 രൂപയ്ക്കുമായിരുന്നു വില്പന. വില്പനയുടെ ആകെ മൂല്യം 8,989.84 കോടി രൂപ.ഇനി ടിസിഎസിന്റെ 72 ശതമാനം ഓഹരികൾ ടാറ്റാ സൺസിന്റെ കൈവശമുണ്ട്.
വയർലെസ് ബിസിനസ് വരുത്തിവച്ച ബാധ്യത തീർക്കാനാണ് ഈ വില്പന. മൊബൈൽ ഫോൺ വിഭാഗമായ ടാറ്റാ ടെലി സർവീസസ് കഴിഞ്ഞ വർഷം ഭാരതി എയർടെലിനു വിറ്റിരുന്നു.
ഓഹരി വില്പന കൂടാതെ 150 കോടി ഡോളറിന്റെ വായ്പകൂടി ടാറ്റാ സൺസ് തേടിയിട്ടുണ്ട്. ഈ വാർത്തകൂടി പുറത്തുവന്നതോടെ ടിസിഎസിന്റെ ഓഹരികൾ ഇന്നലെ അഞ്ചു ശതമാനം ഇടിഞ്ഞ് 2,886.10 രൂപയായി.