ബോളിവുഡിലെ തിരക്കുള്ള നടനാണ് ഇർഫാൻ ഖാൻ. എന്നാൽ ഇപ്പോൾ താരം വിശ്രമത്തിലാണ്. തന്റെ അപൂർവരോഗത്തെ കുറിച്ച് ഇർഫാൻ നേരത്തെ പറഞ്ഞിരുന്നെങ്കിലും സംഭവം ഇത്തിരി സീരിയസാണെന്ന് അദ്ദേഹത്തിന്റെ ഭാര്യയുടെ പ്രതികരണം വന്നപ്പോളാണ് ആരാധകർക്ക് മനസിലായത്. ഭാര്യ സുതാപ സിക്ദർ ഇർഫാന്റെ രോഗത്തെക്കുറിച്ച് കഴിഞ്ഞ ദിവസമാണ് പ്രതികരിച്ചത്.
എന്റെ പങ്കാളി പോരാളിയാണ്. അദ്ദേഹം ജീവിതത്തിലെ പ്രതിസന്ധികളോട് പോരാടിക്കൊണ്ടിരിക്കുകയാണ്- സുതാപ പറഞ്ഞു. രോഗം എന്താണെന്ന് അറിയാൻ എല്ലാവർക്കും ആകാംക്ഷയുണ്ടെന്ന് അറിയാം. പക്ഷേ ഇപ്പോൾ അദ്ദേഹത്തിനായി പ്രാർഥിക്കൂ എന്നാണ് സുതാപ പറയുന്നത്. ഡോക്ടർ പൂർണ വിശ്രമം വേണമെന്ന് പറഞ്ഞതോടെ താരം സിനിമയിൽ നിന്നും അവധി എടുത്തിരിക്കുകയാണ്.