പുൽപ്പള്ളി: കർണാടക വനപാലകർ വെടിവെച്ചതിനെ തുടർന്ന് രക്ഷപ്പെട്ട യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പോലീസ് വീഴ്ച്ച വരുത്തിയതായി പരാതി. കേസെടുക്കാതെ ഒത്തുതീർപ്പിന് പോലീസ് മുൻകൈ എടുത്തതായാണ് ആരോപണം. ഇതേ തുടർന്ന് മൃതദേഹം വീട്ടിൽ നിന്ന് നീക്കാൻ കോളനിവാസികളും നാട്ടുകാരും അനുവദിക്കുന്നില്ല.
ഇൻക്വസ്റ്റിന് ഡിവൈഎസ്പി എത്തണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. പുൽപ്പള്ളി വണ്ടിക്കടവ് കോളനിയിലെ വിനോദാണ് (25) വീടിനുള്ളിൽ ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ദിവസം കുളിക്കാൻ ഇറങ്ങിയപ്പോൾ കർണാടക വനപാലകർ വെടിവക്കുകയായിരുന്നു. തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. സംഭവത്തിന് ശേഷം മൂകനായി കോളനിയിൽ തന്നെ കഴിയുകയായിരുന്നു വിനോദ്.