കരിയിലക്കുളങ്ങര: കായംകുളത്തിനു സമീപം കരിയിലക്കുളങ്ങരയിൽ ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടർന്നു ഇന്ധം ചോരുന്നു. ടാങ്കറിൽനിന്നു ഡീസലും പെട്രോളുമാണ് ചോരുന്നത്. ഇന്ന് ഉച്ചയ്ക്കായിരുന്നു അപകടം.
ഐഒസി ഉദ്യോസ്ഥർ സ്ഥലത്തെത്തി ഇന്ധനം സമീപത്തെ പന്പിലേക്ക് മാറ്റുന്നതിനുള്ള ശ്രമം തുടരുകയാണ്. അപകടത്തെ തുടർന്നു ദേശീയപാതയിലൂടെയുള്ള ഗതാഗതം പൂർണമായും വഴിതിരിച്ചുവിട്ടു. സമീപത്തെ വീടുകളിൽനിന്നും ആളുകളെയും ഒഴിപ്പിച്ചിട്ടുണ്ട്.