കഴിഞ്ഞ ദിവസം അന്തരിച്ച മഹാശാസ്ത്രജ്ഞന് സ്റ്റീഫന്‍ ഹോക്കിംഗ് ഭൂമിയുടെ നിലനില്‍പ്പിനെക്കുറിച്ച് പറഞ്ഞ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. മനുഷ്യവര്‍ഗം ഇനി എത്രനാള്‍…ധൂര്ത്തുപുത്രനെപ്പോലെ നമ്മള് ഭൂമിയെ നശിപ്പിച്ചു കഴിഞ്ഞു.
നിലനില്ക്കണമെങ്കില് ആകാശത്തേക്കു നോക്കൂ… ഹോക്കിങ് ലോകത്തോട് പറഞ്ഞ വാക്കുകളാണിത്. ലോകജനതയുടെ നിലനില്‍പ്പിന് നിര്‍ണായമാകുന്ന ഏറെക്കാര്യങ്ങള്‍ പറഞ്ഞു തീര്‍ത്തശേഷമാണ് അദ്ദേഹം വിടവാങ്ങുന്നത്. മഹാശാസ്ത്രജ്ഞന്റെ മഹത്തായ വാക്കുകളിലൂടെ…
ഭൂമിയില്‍ മനുഷ്യജീവിതം ഇനി 200 വര്‍ഷം കൂടി മാത്രമേ ഉണ്ടാവൂ എന്നാണ് ഹോക്കിംഗ് പ്രവചിച്ചിരിക്കുന്നത്. മനുഷ്യര്‍ക്കു ജീവിക്കാന്‍ മറ്റു ഗ്രഹങ്ങളെ തേടണം. ഒന്നുകില്‍ ഭൂമിയില്‍ ഛിന്നഗ്രഹം വന്നിടിച്ചുള്ള ദുരന്തം. അന്യഗ്രഹ ജീവികളുടെ കടന്നുകയറ്റം.
ഇവയല്ലെങ്കില്‍ ആര്‍ജിത ബുദ്ധി വിനാശം വിതയ്ക്കും. ജനസംഖ്യാപ്പെരുപ്പം, കാലാവസ്ഥാ വ്യതിയാനം, വിഭവങ്ങളുടെ അമിതചൂഷണം എന്നിവമൂലം ഭൂമിയില്‍ ജീവിതം ഇനി പ്രയാസമേറിയതാകും.
ആഗോളതാപനമാണ് ലോകം നേരിടുന്ന വലിയൊരു പ്രതിസന്ധി. ഇങ്ങനെ മുന്നോട്ടുപോയാല്‍ ഭൂമി ശുക്രനു തുല്യമാകും. താപനില 860 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരും. ഭൂമിയിലെ വിഭവങ്ങളുടെ അമിതമായ ചൂഷണം നമ്മുടെ ഗ്രഹത്തെ നാശത്തിലേക്കു നയിക്കുകയാണ്.
ആഗോള താപനത്തെ എതിര്‍ക്കുന്നവരെ ശുക്രനിലേക്ക് അയയ്ക്കണം. (പാരീസ് ഉടമ്പടിയെ എതിര്‍ത്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അടക്കമുള്ളവരോടാണ് ആ വാക്കുകളെന്നു വ്യാഖ്യാനിക്കപ്പെട്ടു). ഛിന്നഗ്രഹങ്ങള്‍ മറ്റൊരു ഭീഷണിയാണ്.
ഛിന്നഗ്രഹങ്ങള്‍ ഭൂമിയെ തകര്‍ക്കുന്നത് വെറും ശാസ്ത്രഭാവനയായി കരുതരുത്. ഭൂമിക്കു സമീപത്തുകൂടി കടന്നുപോകുന്ന ഛിന്നഗ്രഹങ്ങളിലൊന്നിനു ദിശ തെറ്റിയാല്‍… ആ നാശം നേരിടാന്‍ നമുക്കാകുമോ. ഗവേഷകര്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പു നല്കുന്നു.
ശാസ്ത്രത്തിന്റെ വളര്‍ച്ച ഒരു ഘട്ടത്തിലെത്തുമ്പോള്‍ ജീവന്റെ ”പുതിയ പതിപ്പ്” രൂപമെടുക്കും. ആര്‍ജിത ബുദ്ധി ഗവേഷണം ഏറെ വളര്‍ന്നു കഴിഞ്ഞു. ഒരു കാലത്ത് അവ മനുഷ്യനു പകരമാകുമോയെന്ന് ഞാന്‍ ഭയപ്പെടുന്നു.
ഇപ്പോള്‍ കമ്പ്യൂട്ടര്‍ വൈറസുകള്‍ ഉണ്ടാക്കുന്നവര്‍ ഭാവിയില്‍ മനുഷ്യനെ കൊല്ലുന്ന യന്ത്രങ്ങള്‍ക്കു രൂപം നല്‍കും. സാങ്കേതികവിദ്യയെ നയന്ത്രിക്കാനുള്ള സംവിധാനം, അതേക്കുറിച്ചു ഭരണകൂടങ്ങള്‍ ചിന്തിക്കാന്‍ സമയമായി.
വിഭവങ്ങള്‍ ചൂഷണം ചെയ്ത നമ്മള് ജലം അടക്കമുള്ള വിഭവങ്ങള്‍ക്കായി ഭാവിയില്‍ പരസ്പരം ഏറ്റുമുട്ടും. ബോംബുകള്‍ ഭൂമിയെ പലതവണ നശിപ്പിക്കും.ഈ പ്രപഞ്ചത്തില്‍ നാം ഒറ്റയ്ക്കാണെന്ന വിശ്വാസമൊന്നും എനിക്കില്ല.
ഒരു കാലത്ത് ഗ്ലീസ് 832സി പോലുള്ള ഗ്രഹങ്ങളില്‍നിന്ന് നമുക്ക് സന്ദേശമെത്തിയേക്കാം. എന്നാല്‍, മറുപടി സൂക്ഷ്മതയോടെ വേണം. അവര്‍ക്കു നമ്മേക്കാള്‍ മികച്ച സാങ്കേതികവിദ്യയാകും ഉണ്ടാകുക. ഭൂമിയില്‍ മനുഷ്യന് ബാക്ടീരിയയ്ക്കു നല്കുന്ന പരിഗണനയാകും ഒരു പക്ഷേ, അന്യഗ്രഹജീവികള്‍ മനുഷ്യനു നല്‍കുകയെന്നും ഹോക്കിംഗ് പറയുന്നു.