കായംകുളം: പ്രായപൂർത്തിയാകാത്ത മകനോടിച്ച കാറിടിച്ച് വിദ്യാർഥിക്ക് ഗുരുതര പരിക്കേറ്റ സംഭവത്തിൽ വാഹനമുടമയായ പിതാവ് അറസ്റ്റിലായി. വള്ളികുന്നം ആശാരേത്ത് വീട്ടിൽ ഹമീദ് കുഞ്ഞ് (53) ആണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. മകനെതിരെയും പോലീസ് കേസെടുത്തു.
കഴിഞ്ഞ ദിവസം കെ പി റോഡിൽ രണ്ടാം കുറ്റിക്ക് സമീപം കാറിടിച്ച് സൈക്കിളിൽ സഞ്ചരിച്ച പെരുങ്ങാല ദേശത്തിനകം തറയിൽ പടീറ്റതിൽ സെമീറിന്റെ മകൻ സൽമാൻ (13 )ന് ഗുരുതര പരിക്കേറ്റിരുന്നു. സൽമാൻ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലെ തിവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.