വാഹന കുടിശിക നൽകിയില്ല;  ആറുവരിപ്പാത നിർമാണ കമ്പനിയുടെ ഓ​ഫീ​സ് പൂ​ട്ടി​യി​ട്ട് പ്രതിഷേധം

വ​ട​ക്ക​ഞ്ചേ​രി: വാ​ട​ക​കു​ടി​ശി​ക ന​ല്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് വ​ട​ക്ക​ഞ്ചേ​രി-​മ​ണ്ണു​ത്തി ആ​റു​വ​രി​പ്പാ​ത നി​ർ​മാ​ണ ക​ന്പ​നി​ക്കാ​യി വാ​ട​ക​യ്ക്ക് ഓ​ടു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ ഉ​ട​മ​ക​ളും ഡ്രൈ​വ​ർ​മാ​രും ചേ​ർ​ന്നു ചു​വ​ട്ടു​പാ​ട​ത്തു​ള്ള ക​രാ​ർ ക​ന്പ​നി​യു​ടെ ഓ​ഫീ​സ് ബ​ല​മാ​യി പൂ​ട്ടി​യി​ട്ടു. ഇ​തേ​തു​ട​ർ​ന്നു ആ​റു​വ​രി​പ്പാ​ത നി​ർ​മാ​ണം വീ​ണ്ടും നി​ല​ച്ചു.

ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് നാ​ല്പ​തോ​ളം വാ​ഹ​ന​ ഉ​ട​മ​ക​ൾ സം​ഘ​ടി​ച്ച് ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​രെ പു​റ​ത്താ​ക്കി ഓ​ഫീ​സ് പൂ​ട്ടി കു​ത്തി​യി​രി​പ്പു​സ​മ​രം ന​ട​ത്തി​യ​ത്. വാ​ട​ക കു​ടി​ശി​ക സം​ബ​ന്ധി​ച്ച് ഇ​ന്നു തീ​രു​മാ​നം ഉ​ണ്ടാ​ക്കാ​മെ​ന്ന് പ്രോ​ജ​ക്ട് മാ​നേ​ജ​ർ സ​തീ​ഷ് റെ​ഡ്ഡി പ​റ​ഞ്ഞെ​ങ്കി​ലും പ​ല​ത​വ​ണ ഇ​ത്ത​ര​ത്തി​ൽ കാ​ലാ​വ​ധി​പ​റ​ഞ്ഞ് ത​ങ്ങ​ളെ ക​ബ​ളി​പ്പി​ക്കു​ന്ന നി​ല​പാ​ടാ​ണ് ക​രാ​ർ ക​ന്പ​നി സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന് ഉ​ട​മ​ക​ൾ പ​റ​ഞ്ഞു.

നാ​ലു​മാ​സ​ത്തെ വാ​ട​ക​കു​ടി​ശി​ക​യാ​ണ് ന​ല്കാ​നു​ള്ള​ത്. ഒ​രു ല​ക്ഷ​ത്തി​ൽ കൂ​ടു​ത​ൽ വാ​ട​ക തു​ക ഓ​രോ വാ​ഹ​ന​ഉ​ട​മ​ക​ൾ​ക്കും ലഭിക്കാനുണ്ട്.ഓ​ഫീ​സി​ലെ ജ​ന​റേ​റ്റ​റും സ​മ​ര​ക്കാ​ർ ഓ​ഫാ​ക്കി. ഇ​തു​മൂ​ലം ക​ംപ്യൂ​ട്ട​ർ ശൃം​ഖ​ല​യും നി​ല​ച്ചു. ക​ന്പ​നി​യു​ടെ ഹൈ​ദ​രാ​ബാ​ദി​ലെ ഹെ​ഡ് ഓ​ഫീ​സു​മാ​യു​ള്ള ബ​ന്ധ​വും ഇ​തോ​ടെ ഇ​ല്ലാ​താ​യി. പ​ന്നി​യ​ങ്ക​ര, ഹോ​ട്ട​ൽ ഡ​യാ​ന, കു​തി​രാ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലെ പ്ലാ​ന്‍റു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​വും സ​മ​ര​ക്കാ​ർ ത​ട​സ​പ്പെ​ടു​ത്തി.

ഓ​ഫീ​സി​ലേ​ക്കു​ള്ള വ​ഴി​യി​ൽ വാ​ഹ​ന​ങ്ങ​ൾ കു​റു​കേ​യി​ട്ടു റോ​ഡും ത​ട​ഞ്ഞി​ട്ടു​ണ്ട്. കി​ഴ​ക്ക​ഞ്ചേ​രി​യി​ൽ​നി​ന്നും ഹൈ​വേ​യി​ലേ​ക്ക് മണ്ണുകൊ​ണ്ടു​വ​ന്നി​രു​ന്ന ​ലോ​റി​ക​ളും ഓ​ടു​ന്നി​ല്ല. ഈ​മാ​സം 12ന് ​മു​ന്പ് വാ​ട​ക കു​ടി​ശി​ക​യെ​ല്ലാം തീ​ർ​ക്കു​മെ​ന്നാ​യി​രു​ന്നു ക​ഴി​ഞ്ഞ​മാ​സം വാ​ഹ​ന​ഉ​ട​മ​ക​ൾ​ക്ക് ക​രാ​ർ ക​ന്പ​നി ഉ​റ​പ്പു​ന​ല്കി​യി​രു​ന്ന​ത്.

12നും 13​നും പ​ണം കി​ട്ടാ​താ​യ​തോ​ടെ​യാ​ണ് ഇ​ന്ന​ലെ വീ​ണ്ടും വാ​ഹ​ന ഉ​ട​മ​ക​ൾ സ​മ​രത്തിനിറങ്ങിയത്. കു​ടി​ശി​ക തു​ക പൂ​ർ​ണ​മാ​യും ല​ഭി​ക്കും​വ​രെ സ​മ​രം തു​ട​രു​മെ​ന്നും ഇ​നി ച​ർ​ച്ച​യ്ക്കി​ല്ലെ​ന്നുമുള്ള നി​ല​പാ​ടി​ലു​മാ​ണ് വാ​ഹ​ന​ഉ​ട​മ​ക​ൾ.
അ​തേ​സ​മ​യം ക​രാ​ർ ക​ന്പ​നി ഇ​പ്പോ​ഴും ക​ടു​ത്ത സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​ണ്.

ഇ​രു​ന്നൂ​റോ​ളം ജീ​വ​ന​ക്കാ​ർ​ക്കും തൊ​ഴി​ലാ​ളി​ക​ൾ​ക്കും നാ​ലു​മാ​സ​ത്തെ ശ​ന്പ​ളം ന​ല്കാ​നു​ണ്ട്. കു​തി​രാ​നി​ൽ തു​ര​ങ്ക​പ്പാ​ത നി​ർ​മാ​ണം ന​ട​ത്തു​ന്ന പ്ര​ഗ​തി ഗ്രൂ​പ്പി​ന് പ​ണം ന​ല്കാ​ത്ത​തി​നാ​ൽ മൂ​ന്നാ​ഴ്ച​യാ​യി തു​ര​ങ്ക​പ്പാ​ത​ക​ളു​ടെ നി​ർ​മാ​ണം നി​ല​ച്ചി​രി​ക്കു​ക​യാ​ണ്. ആ​ദ്യ​തു​ര​ങ്ക​ത്തി​ൽ പൊ​ടി ക്ലീ​ൻ ചെ​യ്യു​ന്ന പ​ണി മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്.

ക​രാ​ർ ക​ന്പ​നി​യു​ടെ സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി തു​ര​ങ്ക​പ്പാ​ത തു​റ​ക്കു​ന്ന​തും വൈ​കി​പ്പി​ക്കും. ഒ​രു തു​ര​ങ്ക​പ്പാ​ത​യെ​ങ്കി​ലും തു​റ​ക്കാ​തെ ടോ​ൾ​പി​രി​വ് ആ​രം​ഭി​ക്കാ​നും ക​രാ​ർ ക​ന്പ​നി​യാ​യ കെ​എംസി​ക്ക് ക​ഴി​യി​ല്ല.

Related posts