വയൽക്കിളി സമരപ്പന്തൽ കത്തിച്ച സംഭവം: സിപിഎം പ്രവർത്തകർക്കെതിരേ കേസെടുത്തു

കണ്ണൂർ: കീഴാറ്റൂരിൽ വയൽക്കിളി സമരപ്പന്തൽ കത്തിച്ച സംഭവത്തിൽ സിപിഎം പ്രവർത്തകർക്കെതിരേ പോലീസ് കേസെടുത്തു. വയൽക്കിളി പ്രവർത്തകരുടെ പരാതിയിൽ 12 സിപിഎം പ്രവർത്തകർക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് വ​യ​ൽ​ക്കി​ളി പ്ര​വ​ർ​ത്ത​ക​രു​ടെ സ​മ​ര​പ്പ​ന്ത​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ക​ത്തി​ച്ചത്. കീ​ഴാ​റ്റൂ​രി​ൽ വ​യ​ൽ നി​ക​ത്തി ദേ​ശീ​യപാ​ത നി​ർ​മി​ക്കാ​നു​ള്ള സ​ർ​ക്കാ​ർ നീ​ക്ക​ത്തി​നെ​തി​രേ സ​മ​രം ചെയ്തവർക്കെതിരേയാണ് സിപിഎം നീക്കമുണ്ടായത്.

ത​ങ്ങ​ൾ കൃ​ഷി ചെ​യ്യു​ന്ന വ​യ​ലാ​ണെ​ന്നും ഇ​ത് നി​ക​ത്തി ദേ​ശീ​യപാ​ത നി​ർ​മി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് വ​യ​ൽ​ക്കി​ളി സ​മ​രം ന​ട​ത്തി​യ​ത്. പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തോ​ടെ പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു നീ​ക്കി.

Related posts